അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് മാർപാപ്പ….

വത്തിക്കാൻ സിറ്റി: സ്വാതന്ത്ര്യത്തിന്‍റെ അൻപതാം
വാർഷികവും രാഷ്‌ട്രപിതാവ്
ഷെയ്ഖ് മുജിബുർ റഹ‌്മാന്‍റെ നൂറാം
ജന്മദിനവാർഷികവും ആഘോഷിക്കുന്ന ബംഗ്ലാ ജനതയ്ക്ക് അഭിനന്ദനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ വീഡിയോ
സന്ദേശം. നിറഞ്ഞ ഹൃദയത്തോടെ ശുഭാശംസകൾ നേരാനുള്ള സമയമാണിതെന്നു മാർപാപ്പ പറഞ്ഞു.
രാജ്യത്തിനുള്ളിലെ വിവിധ
സമുദായങ്ങളെയും
ആചാരാനുഷ്ഠാനങ്ങളെയും
ബഹുമാനിച്ചുകൊണ്ടു ഭാഷകളെയും
സംസ്കാരങ്ങളെയും ഒന്നിപ്പിക്കാൻ
ശ്രമിക്കുന്ന പ്രകൃതിമനോഹരമായ
ആധുനിക രാഷ്‌ട്രമാണു ബംഗ്ലാദേശ് എന്ന സുവർണ ബംഗാൾ. പരസ്പര സംവാദത്തിന്‍റെ സംസ്കാരമാണു രാഷ്‌ട്രപിതാവ് മുജിബുർ റഹ‌്മാൻ പ്രോത്സാഹിപ്പിച്ചിരുന്നത്.
ബഹുസ്വരത പേറുന്ന ഒരു രാജ്യത്ത്
എല്ലാവർക്കും സമാധാനവും
സ്വാതന്ത്ര്യവും സുരക്ഷയും
ഉറപ്പുവരുത്താനുള്ള മാർഗം അതാണെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. രാജ്യത്തിന്‍റെ സമാധാനത്തിനും ഐശ്വര്യത്തിനുമായി എല്ലാ പൗരന്മാരും
ശ്രമിക്കണമെന്നാണ് ഒരു സുഹൃത്തെന്ന നിലയിൽ തനിക്കു പറയാനുള്ളതെന്നു
മാർപാപ്പ കൂട്ടിച്ചേർത്തു.
2017ൽ ബംഗ്ലാദേശിൽ നടത്തിയ അപ്പസ്തോലിക സന്ദർശനത്തെക്കുറിച്ചുള്ള ഓർമകളും ഇതോടൊപ്പം മാർപാപ്പ പങ്കുവച്ചു.
1971 മാർച്ച് 26നാണ് ബംഗ്ലാദേശ്
പാക്കിസ്ഥാനിൽനിന്നു സ്വാതന്ത്ര്യം
പ്രഖ്യാപിച്ചത്.
ആദ്യപ്രസിഡന്‍റും രണ്ടാം പ്രധാനമന്ത്രിയുമായ മുജിബുർ റഹ്‌മാന്‍റെ ജന്മദിനം മാർച്ച് 17നായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group