തീവ്രവാദി ആക്രമണങ്ങളിൽ വലയുന്ന നൈജീരിയൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുവിശേഷവത്കരണത്തിനായുള്ള തിരുസംഘം.
വിവിധ കാരണങ്ങളാൽ ഒറ്റയായും കൂട്ടമായും പ്രമുഖരെയും സാധാരണക്കാരെയും കുട്ടികളെയും അക്രമികൾ തട്ടികൊണ്ടുപോവുന്നത് മുൻ വർഷങ്ങളിലേതിനേക്കാൾ വർധിച്ചു വരുന്ന കാഴ്ചയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് നൈജീരിയിലെ ജനങ്ങളോട് തിരുസംഘം തങ്ങളുടെ ഐക്യദാർഢ്യവും സാമീപ്യവും പ്രകടിപ്പിച്ചത്.
വത്തിക്കാൻ തിരുസംഘത്തിന്റെ സെക്രട്ടറി നൈജീരിയൻ ആർച്ചുബിഷപ്പ്
ഫോർച്യുനാത്തൂസ് നവാചുക്യു നൈജീരിയിലെ സഭയോടും ജനങ്ങളോടുമുള്ള തിരുസംഘത്തിന്റെയും സഭയുടെയും സ്നേഹം അറിയിച്ചു.
നൈജീരിയയിൽ വർദ്ധിച്ചു വരുന്ന തട്ടികൊണ്ടുപോകലുകൾ സാധാരണ ജനജീവിതം
ദുരിതത്തിലാക്കിയിരുക്കുന്നത് തിരുസംഘം മനസ്സിലാക്കുന്നതായി അദ്ദേഹം പറഞ്ഞു. തട്ടികൊണ്ടുപോകൽ എന്ന തിന്മയെ ഒന്നിനും ന്യായീകരിക്കാനാകില്ല എന്നും ഇതിന് ഒരു അറുതി വരുത്താൻ വേണ്ട ഉചിതമായ നടപടികൾ ഗവൺമെന്റ് സ്വീകരിക്കണമെന്നും അദ്ദേഹം നൈജീരിയയിലെ ബിഷപ്പ് കോൺഫറൻസിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group