സമർപ്പിതജീവിതങ്ങൾക്കു വേണ്ടി രാജ്യാന്തര സമ്മേളനം റോമിൽ നടക്കും.

വത്തിക്കാൻ സിറ്റി : റോമിൽ സമർപ്പിതജീവിതത്തെ അധികരിച്ച് രാജ്യാന്തര സമ്മേളനം നടക്കും. മേയ് നാല്, അഞ്ച് തീയതികളിലാണ് ഈ അന്താരാഷ്ട്ര സമ്മേളനം നടക്കുക.

സമർപ്പിതജീവിത സ്ഥാപനങ്ങൾക്കും അപ്പോസ്തോലിക ജീവിതസമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ സംഘത്തിന്റെയും സാംസ്കാരിക കാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. “സിദ്ധിയും സർഗ്ഗാത്മകതയും സമർപ്പിതജീവിത സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകത്തിനായുള്ള ഭരണസംവിധാനവും നൂതന പദ്ധതികളും എന്നതാണ് ഈ സമ്മേളനത്തിന്റെ വിചിന്തന പ്രമേയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group