കൃഷ്ണാഗർ രൂപതയുടെ ബിഷപ്പായി നിർമ്മൽ വിൻസെന്റ് ഗോമസ് ജൂലൈ 23ന് സ്ഥാനമേൽക്കും.
സലേഷ്യൻ സഭാംഗമായ നിയുക്ത ബിഷപ് നാലു ദശാബ്ദങ്ങളേറെയായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു.
ഹോളി റെഡീമർ കത്തീഡ്രലിൽ നടക്കുന്ന ചടങ്ങുകൾക്ക് ബിഷപ് എമിരത്തൂസ് തിയോട്ടോണിയസ് ഗോമസ് മുഖ്യകാർമ്മികനായിരിക്കും. നിയുക്ത ബിഷപ്പിന്റെ അമ്മാവൻ കൂടിയാണ് ഇദ്ദേഹം എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യ-നേപ്പാൾ വത്തിക്കാൻ ന്യൂൺഷ്യോയും ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫ്രൻസ് പ്രസിഡന്റും ചടങ്ങിൽ സംബന്ധിച്ചേക്കും. കൃഷ്ണാഗർ രൂപതയുടെ ഇടയനായി ചുമതലയേല്‍ക്കുന്ന ആറാമത്തെ സലേഷ്യൻ വൈദികനാണ് ബിഷപ് ഗോമസ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group