അമേരിക്കയിലെ യാഥാസ്ഥിതിക വിമർശകർക്ക് ‘ആത്മഹത്യാ മനോഭാവമാണ്’ : ഫ്രാൻസിസ് മാർപാപ്പ

അമേരിക്കയിലെ യാഥാസ്ഥിതിക വിമർശകർക്ക് ‘ആത്മഹത്യാ മനോഭാവമാണെന്ന്’ ഫ്രാൻസിസ് പാപ്പ.

യു.എസ് വാർത്ത ഏജൻസിയിലെ നോറ ഒ ഡോണൽ പാപ്പായുമായി നടത്തിയ അഭിമുഖത്തിലാണ് ഇത് വ്യക്തമാക്കിയത്.

മെയ് 19 നാണ് അഭിമുഖം സംപ്രേഷണം ചെയ്യുന്നത്. 60 മിനിറ്റ് മാത്രം ദൈർഘ്യമാണ് അഭിമുഖത്തിന്.

പാരമ്പര്യങ്ങളെയും കഴിഞ്ഞകാല സാഹചര്യങ്ങളെയും മാത്രം കണക്കിലെടുത്തുകൊണ്ട് അവയെ മുറുകെ പിടിക്കുന്നവരും അതിനപ്പുറം കാണാൻ ആഗ്രഹിക്കാത്തവരുമാണ് യാഥാസ്ഥിതികർ. ഇസ്രായേലിലെയും ഗാസയിലെയും ഉക്രൈനിലെയും യുദ്ധങ്ങളെക്കുറിച്ചും യുഎസിൻ്റെ തെക്കൻ അതിർത്തിയിലും ലോകമെമ്പാടും ഇന്നും തുടരുന്ന കുടിയേറ്റ പ്രതിസന്ധികളെക്കുറിച്ചും മാർപാപ്പ പങ്കുവച്ചു. ഏപ്രിൽ 24-ന് നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം മെയ് 19ന് സംപ്രേഷണം ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group