ന്യൂ ഡല്‍ഹി: ജോലിയിലും, വിദ്യാഭ്യാസത്തിലും എസ്.സി./എസ്.ടിക്കാരിലെ അതിപിന്നാക്കക്കാർക്കായി ഉപസംവരണം നല്‍കുന്നത് ശരിവച്ച് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബേല എം ത്രിവേദി ഭിന്ന വിധി എഴുതി.
ഉപസംവരണം ശരിവച്ച ഭരണഘടനാ ബെഞ്ച് എന്നാല്‍ സംവരണത്തിനായി മാറ്റി വച്ചിട്ടുള്ള മുഴുവൻ സീറ്റുകളും അതി പിന്നാക്കക്കാർക്കായി നീക്കി വയ്ക്കരുതെന്ന് നിർദേശിച്ചു. അതി പിന്നാക്കക്കാർക്കായി ഉപസംവരണം ഏർപെടുത്തുന്നത് കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
2004 ലെ ഇ.വി. ചിന്നയ്യ കേസിലെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി റദ്ദാക്കി കൊണ്ടാണ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ സുപ്രധാന വിധി. എസ്.സി./എസ്.ടിക്കാരിലെ അതി പിന്നാക്കക്കാർക്കായി ഉപസംവരണം നല്‍കുന്നത് ഭരണഘടനയുടെ 14, 341 (2) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയില്‍ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group