മിസോറാമിൽ ലൈറ്റ് ഇന്‍ ലൈഫ് സ്കൂൾ നിർമാണത്തിന് തുടക്കം കുറിച്ചു.

മിസോറാം: സ്വിട്‌സര്‍ലന്റിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇന്‍ ലൈഫ്അടിസ്ഥാന-ഉപരി വിദ്യാഭ്യാസ മേഖലകളില്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി, മിസോറാമിലെ ലെങ്ഗുപിയില്‍ സ്‌കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മൂന്നു സ്‌കൂളുകള്‍ സംഘടന വഴി നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു.MSFS ന്റെ സഹകരണത്തോടെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് FAsCE India യുടെ ഡയറക്ടര്‍ റവ. ഡോ. സജി ജോര്‍ജ് നേതൃത്വം നല്‍കും. രണ്ടു നിലകളിലായി 12 ക്ലാസ് മുറികളും മറ്റു അനുബന്ധ സൗകര്യങ്ങളുമുള്ള സ്‌കൂളിന് 168 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പകുതി തുക വഹിക്കുന്ന ലൈറ്റ് ഇന്‍ ലൈഫ് ആദ്യ ഗഡുവായി 40 ലക്ഷം രൂപ കൈമാറി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group