സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഏഴിന് തുടങ്ങും. 1500 ഓണച്ചന്തകള്‍ 14 വരെ പ്രവര്‍ത്തിക്കും. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, ജില്ലാ മൊത്തവ്യാപാര സഹകരണ സ്‌റ്റോര്‍, പ്രാഥമിക കാര്‍ഷികവായ്പാ സഹകരണ സംഘം, എസ്‌സി, എസ്ടി സംഘം, ഫിഷര്‍മെന്‍ സഹകരണ സംഘം എന്നിവ മുഖേനയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക.
റേഷന്‍ കാര്‍ഡുമായെത്തി പതിമൂന്നിന നിത്യോപയോഗസാധനങ്ങള്‍ പൊതുവിപണിവിലയെക്കാള്‍ 30-50 ശതമാനംവരെ സബ്‌സിഡിയോടെ വാങ്ങാനാകും. 10-40 ശതമാനം വിലക്കുറവില്‍ മറ്റു നിത്യോപയോഗസാധനങ്ങളും ലഭ്യമാകും. സംസ്ഥാനതല ഉദ്ഘാടനം ആറിന് പകല്‍ 3.30ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
അതേസമയം സപ്ലൈകോ ഓണച്ചന്ത വ്യാഴാഴ്ച ആരംഭിക്കും. 14 വരെയുണ്ടാകും. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സംസ്ഥാന ഉദ്ഘാടനം കിഴക്കേക്കോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ആറുമുതല്‍ 14 വരെ ജില്ലാതല ചന്തയും 10 മുതല്‍ 14 വരെ താലൂക്ക്/ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ചന്തകളും നടക്കും. 13 ഇന സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ശബരിയുള്‍പ്പെടയുള്ള മറ്റ് ഉല്‍പ്പന്നങ്ങള്‍ 50 ശതമാനംവരെ വിലക്കുറവില്‍ ലഭ്യമാകും. പ്രമുഖ കമ്ബനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷക ഓഫറുണ്ടാകും. പഴം, പച്ചക്കറി, മില്‍മ, കുടുംബശ്രീ, എംഎസ്‌എംഇ, കൈത്തറി ഉല്‍പ്പന്നങ്ങളും ലഭ്യമാകും. ജൈവ പച്ചക്കറിക്ക് പ്രത്യേക സ്റ്റാള്‍ ഉണ്ടാകും.
സപ്ലൈകോ ഓണച്ചന്തയില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഇരുന്നൂറിലേറെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍വിലക്കുറവ്. നെയ്യ്, തേന്‍, കറി മസാലകള്‍, മറ്റ് ബ്രാന്‍ഡഡ് ഭക്ഷ്യഉല്‍പ്പന്നങ്ങള്‍, പ്രധാന ബ്രാന്‍ഡുകളുടെ ഡിറ്റര്‍ജെന്റുകള്‍, ഫ്‌ളോര്‍ ക്ലീനറുകള്‍, ടോയ്‌ലറ്ററീസ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനം വരെയാണ് ഇളവുകളുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group