അഭയാകേസ് വിധിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ സന്യാസത്തെയും കത്തോലിക്കാ സഭയെയും അവഹേളിക്കുന്നവരോട്…

To those who insult the Christian monasticism and the Catholic Church in the context of the Sr.Abhaya Case judgment…

“അഭയാകേസ് വിധിയുടെ മറവിൽ ക്രൈസ്തവ സന്യാസത്തെയും കത്തോലിക്കാ സഭയെയും അവഹേളിക്കുന്നവരോട്…”Voice of Nuns” –ന്റെ പ്രതികരണം…

https://www.facebook.com/108918107488334/posts/209033800810097/

കോടതിവിധിയെ മാനിക്കുന്നു… കുറ്റം ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ നൽകി സമൂഹമനസാക്ഷിയുടെ ധാർമിക ബോധം നിലനിർത്തുന്നതിനും, മനുഷ്യന്റെ സുരക്ഷ ഉറപ്പിക്കുന്നതിനും മനുഷ്യനാൽ കല്പിതമായിരിക്കുന്ന നീതിപീഠം എക്കാലവും പല വിധി പ്രസ്താവങ്ങളും നടത്തിയിട്ടുണ്ട്. യഥാർത്ഥ പ്രതികൾ അർഹിക്കുന്ന ശിക്ഷ സ്വീകരിച്ചും, ചിലപ്പോഴെങ്കിലും നിരപരാധികൾ അർഹിക്കാത്ത വിധി സ്വീകരിച്ചും ഈ ന്യായപീഠത്തെ മാനിച്ചിട്ടുണ്ട്. ഇന്ന് അഭയാക്കേസിന്റെ വിധി കേൾക്കുമ്പോൾ അഭയയ്ക്ക് അർഹിക്കുന്ന നീതി ലഭിച്ചു എങ്കിൽ സമർപ്പിതരായ ഞങ്ങൾ അതിൽ സംതൃപ്തരാണ്. എന്നാൽ അഭയയ്ക്ക് നീതി കൽപ്പിക്കപ്പെടുമ്പോൾ നിരപരാധികളാണ് വിധി ഏറ്റുവാങ്ങിയതെങ്കിൽ അവർക്ക് ലഭിക്കേണ്ട നീതി സമയത്തിന്റെ പൂർണ്ണതയിൽ ലഭിക്കുക തന്നെ ചെയ്യും. ഇത് അന്തിമവിധിയല്ല. എന്നാൽ ഈ വിധിയുടെ മറവിൽ ക്രൈസ്തവ സന്യാസത്തേയും കത്തോലിക്കാസഭയേയും താറടിക്കാൻ ശ്രമിക്കുന്നത് നിഷ്ക്രിയമായി നോക്കി നില്ക്കാൻ ഞങ്ങൾക്കാവില്ല.

ഒരു സന്യാസ സഭയിൽ അംഗമാകുന്നതോടെ ഒരാളുടെ വ്യക്തിത്വം മരിച്ചു കഴിഞ്ഞു എന്നൊക്കെ പറയുന്നത് തികച്ചും നിരർത്ഥകമാണ്. സന്യാസജീവിതത്തിലേയ്ക്ക് ഒരു വ്യക്തി പ്രവേശിക്കുമ്പോൾ വ്യക്തിത്വം കൂടുതൽ തിളക്കം ഉള്ളതായി മാറുകയാണ് ചെയ്യുന്നത് എന്നതിന് ഈ കോവിഡ് കാലഘട്ടം തന്നെ സാക്ഷി. എത്രയോ സാധാരണക്കാർ മാറിനിന്ന് ഭയപ്പെട്ടു ഒറ്റപ്പെടുത്തിയ കോവിഡ് രോഗികളെ, തങ്ങളുടെ ആരും അല്ലാതിരുന്നിട്ടും എത്രയോ സമർപ്പിതരാണ് ഏറ്റവും സ്നേഹപൂർവ്വം ശുശ്രൂഷിച്ചത്? വ്യക്തിത്വമല്ല ഇല്ലാതാകുന്നത്. കാമക്രോധ സ്വാർത്ഥ വികാരവിചാരങ്ങളും ചിലരുടെ മാത്രം സ്വന്തം എന്നുള്ള ഇടുങ്ങിയ കാഴ്ചപ്പാടും ആണ് ഒരു സന്യാസിനിയിൽ ഇല്ലാതാകുന്നത്. ഒരു കുടുംബത്തിൽ ഒതുങ്ങി നിൽക്കേണ്ട ജീവിതം, അതുവഴി ചെയ്യാവുന്ന നന്മകൾ ഒരു പ്രദേശത്തിന്റെ മുഴുവൻ അനുഗ്രഹം ആക്കി മാറ്റുകയാണ് ഒരു സമർപ്പിത ചെയ്യുന്നത്.

അനുസരണം അവൾക്ക് നുകം അല്ല, അലങ്കാരമാണ്. കുരിശു മരണം വരെ അനുസരിച്ച ക്രിസ്തുവിനോടുള്ള അനുരൂപപ്പെടൽ ആണ്. അനുസരണത്തെ അടിമത്തം എന്ന് വിശേഷിപ്പിച്ചാൽ സന്യാസിനികൾ മാത്രമല്ല ഈ സമൂഹത്തിലെ ഓരോ വ്യക്തിയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അടിമകളാണ്. മക്കൾ മാതാപിതാക്കളുടെയും ഭാര്യ ഭർത്താവിൻ്റെയും ഭർത്താവ് താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലുദ്യോഗസ്ഥരുടെയും, മാധ്യമപ്രവർത്തകർ അവരുടെ അധികാരിയുടെയും പോലീസും പട്ടാളവും മറ്റും അവരുടെ മേലുദ്യോഗസ്ഥരുടെയും എന്തിന് ജീവിതത്തിൻ്റെ നാനാതുറകളിൽപ്പെട്ട ഓരോ വ്യക്തിയും ഒരു ചങ്ങലപോലെ പരസ്പരം അനുസരണം എന്ന അടിമത്തത്തിൻ്റെ ബന്ധനത്തിൽ ആണെന്ന് പറയേണ്ടിവരും. ക്രൈസ്തവ സന്യാസിനികളുടെ നേർക്ക് ഒരു വിരൽ ചൂണ്ടുന്നതിനുമുമ്പ് ബാക്കിയുള്ള വിരലുകൾ ആർക്ക് നേരെയാണ് ചൂണ്ടപ്പെട്ടിരിക്കുന്നത് എന്ന് ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് പോരെ സഹോദരങ്ങളെ, ഞങ്ങൾക്ക് തലക്കെട്ടുകൾ നൽകുന്നത്!!

സ്വന്തം മാതാപിതാക്കൾക്ക് കീഴ്പ്പെട്ട് ജീവിച്ചിട്ടുള്ള ഒരു മക്കൾക്കും ക്രൈസ്തവ സന്യാസത്തിലെ അനുസരണം ഒരു ഭാരമല്ല. കാരണം മാതാപിതാക്കളുടെ കൈപിടിച്ച് പിച്ച വെച്ച് നടന്ന കാലം മുതൽ കണ്ണുകൾക്ക് മനോഹരമായി തോന്നിയതും നാവുകൾക്ക് മധുരിച്ച പലതും ചൂണ്ടി അതെനിക്ക് വേണം എന്ന് വാശി പിടിച്ചപ്പോൾ സ്നേഹമൂറുന്ന വാക്കുകൾ കൊണ്ടോ അല്ലെങ്കിൽ ഗൗരവമാർന്ന ശബ്ദത്തിൽ തന്നെയോ അത് എൻ്റെ മോൾക്ക് മേടിച്ചാൽ ശരിയാവില്ല എന്ന് പറഞ്ഞ് പിന്തിരിപ്പിച്ച മാതാപിതാക്കൾ എന്ന ആദ്യഗുരുഭൂതരുടെ ശബ്ദം തന്നെയാണ് ഇന്നും മേലധികാരികളിൽ ഞങ്ങൾക്ക് കേൾക്കാനും കാണാനും കഴിയുക. അനുസരണം വഴി വ്യക്തിത്വം നഷ്ടപ്പെടുന്നു എങ്കിൽ ലൂസിയെപോലുള്ളവർ പറയുന്ന, കർത്താവിന്റെ വ്യക്തിത്വവും നഷ്ടപ്പെട്ടു എന്ന് പറയേണ്ടി വരും. ലോക ചരിത്രം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആകർഷണീയമായ വ്യക്തിത്വം ഉള്ളവനാണ് ക്രിസ്തു… അവൻ മരണം വരെ അനുസരിച്ചതു കൊണ്ടാണ് ലോക രക്ഷ സാധ്യമായതും ഞാനും നിങ്ങളും ക്രിസ്തുവിന്റെ അനുയായികൾ ആയതും.

അനുസരണം ദുഖമാണ് ഉണ്ണി മീഡിയായിൽ തിളങ്ങുന്നതല്ലൊ സുഖപ്രദം എന്ന് പറഞ്ഞ് സ്വന്തം ഇഷ്ടപ്രകാരം തോന്നുന്നത് ചെയ്തും തോന്നുമ്പോൾ ഉണ്ടും ഉറങ്ങിയും, തോന്നുന്നത് ധരിച്ചും തോന്നുന്നതെല്ലാം തോന്നുന്നിടത്തൊക്കെ വിളിച്ചു പറഞ്ഞും നടന്നിട്ട് അതാണ് സ്വാതന്ത്ര്യം എന്ന് സ്വയം ധരിച്ചും മറ്റുള്ളവരെ ധരിപ്പിക്കാൻ ശ്രമിച്ചും, എന്നാൽ സന്യാസ ജീവിതം നയിക്കാതെ, ആ വസ്ത്രം കൊണ്ട് ലഭിക്കുന്ന മാധ്യമ ശ്രദ്ധയും ബഹുമാനവും മുഴുവൻ തനിക്കു വേണം എന്ന് വാശി പിടിക്കുകയും ചെയ്യുന്നവരോടും അവരെ ചുമക്കുന്നവരോടും ഇതിൽ കൂടുതൽ എന്ത് പറയാൻ?

https://www.facebook.com/108918107488334/posts/209033800810097/



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group