യുദ്ധം അവസാനിക്കുന്നതിന് നിരന്തരo പരിശ്രമിക്കണം : ഫ്രാന്‍സിസ് മാർപാപ്പ

ഉക്രൈയിൻ – റഷ്യ യുദ്ധം ഒരു ദുരന്തമാണെന്നും അതിനു അറുതി വരുത്തുന്നതിന് നിരന്തര പരിശ്രമം ആവശ്യമാണെന്നും ഫ്രാന്‍സിസ് മാർപാപ്പ.

പോർച്ചുഗലിലെ ടിവിഐ/സിഎൻഎൻ (TVI/CNN) കേബിൾ – സാറ്റലൈറ്റ് ടെലിവിഷൻ വാർത്ത ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും പോപ്പ് വീണ്ടും വെളിപ്പെടുത്തി. യുദ്ധത്തിന് മുന്‍പ് ഇരുവരും എന്നെ ഇവിടെ സന്ദർശിച്ചിരുന്നു. സംഭാഷണത്തിൽ നമ്മൾ എപ്പോഴും മുന്നോട്ട് പോകണമെന്നു താന്‍ വിശ്വസിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. നേരത്തെ കീവിലേക്കും മോസ്കോയിലേക്കും യാത്ര ചെയ്യാൻ തയ്യാറാണെന്ന് പാപ്പ സൂചിപ്പിച്ചിരിന്നുവെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

അഭിമുഖത്തില്‍, സഭാശുശ്രൂഷകരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള ലൈംഗീക പീഢനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അത് വച്ചുപൊറുപ്പിക്കില്ലെന്ന് പാപ്പ അസന്നിഗ്ദമായി പ്രഖ്യാപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group