തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമസംഭവങ്ങളും അവസാനിപ്പിക്കണം : കെആര്‍എല്‍സിസി

തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമസംഭവങ്ങളും അവസാനിപ്പിക്കണമെന്നു കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആവശ്യപ്പെട്ടു.

ഹിംസ യാതൊന്നിനും പരിഹാരമല്ലെന്നു ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. ആശയങ്ങളെ ആശയങ്ങള്‍കൊണ്ടാണ് എതിര്‍ക്കേണ്ടതെന്നും സംഘടന പ്രസ്താവിച്ചു.

അക്രമ കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കാനും സാമൂഹികസുസ്ഥിതിയും ക്രമസമാധാനവും ഉറപ്പാക്കാനും സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. രാഷ്ട്രീയമത നേതൃത്വങ്ങള്‍ സംഭാഷണത്തിലൂടെയും പരസ്പര സൗഹാര്‍ദത്തിലൂടെയും എത്രയും വേഗം സമാധാനാന്തരീക്ഷം രൂപപ്പെടുത്താന്‍ ബന്ധപ്പെട്ട ഭരണകൂടം മുന്‍കൈയെടുക്കണമെന്നും കെആര്‍എല്‍സിസി ആവശ്യപ്പെട്ടു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group