മാനന്തവാടി :രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ ദിവസങ്ങളിലുള്ള ഇന്ധന വിലവർധന നടപടി സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.സി വൈ.എം മേഖലാ സമിതിയുടെ ഓൺലൈൻ യോഗം വിലയിരുത്തി.കോവിഡ് മഹാമാരി മൂലം പൊറുതിമുട്ടുന്ന സാധാരണക്കാരന് തുടർച്ചയായ ഇന്ധന വിലക്കയറ്റം ഇരട്ടി ദുരിതം വിതക്കുന്നുവെന്ന് മേഖലാ പ്രസിഡന്റ് ലിബിൻ മേപ്പുറത്ത് അഭിപ്രായപ്പെട്ടു.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുറയുമ്പോഴും, രാജ്യത്തെ ഉപഭോക്താവിന് അതിന്റെ ഗുണം ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.അമിതമായ വിലവർധനവും പകൽ കൊള്ളയും അവസാനിപ്പിക്കുവാനുംവിലക്കയറ്റം നിയന്ത്രിക്കുവാനും സർക്കാർ തയ്യാറാവണം.അന്യായമായി ഈടാക്കിക്കൊണ്ടിരിക്കുന്ന നികുതിയിൽ ഇളവ് വരുത്തണമെന്നും, പൗരന്മാരുടെ ഹിതമറിഞ്ഞു സർക്കാർ പ്രവർത്തിക്കണമെന്നും മേഖലാ സമിതി ആവശ്യപ്പെട്ടു.മേഖലാ ഡയറക്ടർ
ഫാ. ജോജോ ഔസേപ്പറമ്പിൽ, സെക്രട്ടറി അതുൽ ആവണിക്കൽ,ട്രഷറർ ടിനു മങ്കൊമ്പിൽ,
വൈസ്പ്രസിഡന്റ്,ബ്ലസി കാളത്തനാനിക്കൽ, ജോയിന്റ് സെക്രട്ടറി അലീന ഉമ്പുകാട്ടിൽ, ആനിമേറ്റർ സി.റെയ്നി എം.എസ്.എം.ഐ, സൈബർ കോ-ഓർഡിനേറ്റർ ജോൺസ്റ്റൈൻസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group