ദൈവപിതാവുമായുള്ള സംഭാഷണം, യേശുവിന്‍റെ അസ്തിത്വത്തിന്‍റെ കാതല്‍! :ഫ്രാന്‍സീസ് പാപ്പാ

വത്തിക്കാൻ : ഈ ബുധനാഴ്ചയും (16/06/2021) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുദര്‍ശന പരിപാടിയുടെ വേദി വത്തിക്കാന്‍ നഗരത്തിനകത്ത്, വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള അങ്കണമായിരുന്നു. വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും ചത്വരത്തില്‍ സന്നിഹിതരായിരുന്നു. അവിടെ എത്തിയ പാപ്പായെ ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ വരവേറ്റു. ഹസ്തദാനം ചെയ്തും കുശലാന്വേഷണനടത്തിയും ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ നടന്ന്, വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം ജനങ്ങളെ സംബോധനചെയ്ത പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ പ്രാര്‍ത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന തന്‍റെ വിചിന്തനം തുടര്‍ന്നു. ഈ പരമ്പരയിലെ അവസാനത്തേതായി പാപ്പാ പരിചിന്തനത്തിന് വിഷയമാക്കിയത് യേശുവിന്‍റെ അവസാനത്തെ പെസഹായിലെ അന്ത്യദിനങ്ങളിലെ തീക്ഷ്ണമായ പ്രാര്‍ത്ഥനയാണ്. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:
യേശുവിന്‍റെ ജീവിതത്തിലെ ഏറ്റവും തെളിഞ്ഞു നില്ക്കുന്ന സ്വഭാവ സവിശേഷതകളിലൊന്നാണ് പ്രാർത്ഥനയെന്ന് ഈ പ്രബോധനപരമ്പരയിൽ നാം ആവർത്തിച്ചു ഓർമ്മിക്കുകയുണ്ടായി. യേശു പ്രാര്‍ത്ഥിച്ചിരുന്നു, ഏറെ പ്രാര്‍ത്ഥിക്കുമായിരുന്നു. അവിടന്ന് സ്വന്തം ദൗത്യത്തിനിടയിൽ പ്രാര്‍ത്ഥനയില്‍ മുഴുകുന്നു, കാരണം പിതാവുമായുള്ള സംഭാഷണമാണ് അവിടത്തെ അസ്തിത്വം മുഴുവന്‍റെയും തപോജ്ജ്വലമായ കാതല്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group