മതപരിവർത്തനം:ആരോപിച്ച് ഹോസ്റ്റലിൽ അനധികൃതപരിശോധന. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ…

ഭോപ്പാൽ: കത്തോലിക്കാ കന്യാസ്ത്രീകൾ നടത്തുന്ന പെൺകുട്ടികൾക്കുവേണ്ടിയുള്ള ഹോസ്റ്റലിൽ നാഷനൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന്റെ അനധികൃത പരിശോധന.

കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കാണൂൻഗോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തിയത്.

മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 50 കിലോമീറ്റർ അകലെ റെയ്ൻ ജില്ലയിലെ ഇന്റ്ഹെരി ഗ്രാമത്തിലാണ് ഹോസ്റ്റൽ സ്ഥിതിചെയ്യുന്നത്. വനിതകളുടെ സാന്നിധ്യമില്ലാതെയായിരുന്നു പെൺകുട്ടികളുടെ ഡോർമിറ്ററിയിലും മുറികളിലും
സംഘം പരിശോധന നടത്തിയത്.

ക്രൈസ്തവ പെൺകുട്ടികളുടെ ബാഗുകളിൽ നിന്ന് ഇവർ ബൈബിൾ കണ്ടെടുത്തു.ഹോസ്റ്റൽ മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തെത്തുടർന്നായിരുന്നു മിന്നൽപരിശോധന. സമീപത്തുള്ള ഗവൺമെന്റ് സ്കൂളിൽ പഠിക്കുന്ന 19 കുട്ടികളാണ് ഹോസ്റ്റലിലുള്ളത്. അതിൽ അഞ്ചു പേർ ക്രൈസ്തവരാണ്. ആരെങ്കിലും നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നുണ്ടോയെന്നും പ്രാർത്ഥനകളിൽ പങ്കെടുപ്പിക്കുന്നുണ്ടോയെന്നും ഉദ്യോഗസ്ഥർ പെൺകുട്ടികളോട് ചോദിച്ചു. വീട്ടിൽ നിന്ന് കൊണ്ടുവന്നതാണ് ബൈബിളെന്നും അത് തങ്ങളുടെ അനുദിനജീവിതത്തിന്റെ ഭാഗമാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഹോസ്റ്റലിൽ താമസിക്കുന്നതെന്നും പെൺകുട്ടികൾ മറുപടി നൽകി. ഹോസ്റ്റലിലുള്ള കുട്ടികളെ വീടുകളിലേക്ക് പറഞ്ഞയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവംബർ ഒമ്പതിന് കളക്ടർ ഉത്തരവിറക്കുകയും ചെയ്തു.റെയ്ഡിന്റെ വീഡിയോദൃശ്യങ്ങളും കമ്മീഷൻ പുറത്തുവിട്ടിരുന്നു. അംഗീകാരമില്ലാതെയാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നതെന്നാണ് കമ്മീഷന്റെ വാദം. സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനികളാണ് ഹോസ്റ്റൽ നടത്തുന്നത്. സാഗർ രൂപതയിലാണ് ഹോസ്റ്റൽ. 2014 മുതൽ ഹോസ്റ്റൽ നിലവിലുണ്ട്.

ഹോസ്റ്റലിനെതിരെയുള്ള പരാതികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണo വേണമെന്നും, അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ ക്രൈസ്തവ സമൂഹത്തിനു തന്നെ ഭീഷണിയാണെന്നും സിസ്റ്റേഴ്സ് പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group