മതപരിവർത്തനം: സ്കൂൾ അടച്ചുപൂട്ടാനുള്ള നടപടി പിൻവലിച്ചു.

ബാംഗ്ലൂർ: സ്കൂളിൽ ക്രിസ്തുമസിന് മാംസ്യവും വൈനും വിളമ്പിയെന്ന ആരോപണത്തെ തുടർന്ന് സ്കൂൾ അടച്ചിടാൻ ഉത്തരവിട്ട നടപടി വിവാദമായതിനെ തുടർന്ന് കർണ്ണാടക വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു.

ബാഗൽകോട്ട് ഹുൻഗുണ്ടിലെ സെന്റ് പോൾ സ്കൂളിന് എതിരെയായിരുന്നു നടപടി. മാംസവും വൈനും ബൈബിളും നൽകി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മതം മാറ്റാൻ ശ്രമിച്ചെന്ന തീവ്രഹിന്ദു സംഘടനകളുടെ പരാതിയെ തുടർന്ന് ഹുൻഗുണ്ട് ബ്ലോക്ക് എജ്യൂക്കേഷൻ ഓഫീസറാണ് 26 ന് വിവാദ ഉത്തരവിറക്കിയത്.

പിന്നാക്കവിഭാഗങ്ങളെ സ്കൂളിന്റെ നേതൃത്വത്തിൽ വർഷങ്ങളായി
മതപരിവർത്തനം നടത്തുകയാണെന്ന വിദ്യാഭ്യാസവകുപ്പിന്ററിസോഴ്സ് ഓഫീസറും റിപ്പോർട്ട് നൽകിയിരുന്നു.എന്നാൽ മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ക്രൈസ്തവ സ്ഥാപനങ്ങളെ പൂട്ടിക്കുവാനുള്ള അധികൃതരുടെ ശ്രമത്തിനെതിരെ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് സ്കൂളിന് എതിരെയുള്ള നടപടി പിൻവലിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group