ഈജിപ്തിൽ കോപ്റ്റിക് ക്രൈസ്തവ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി.

ഈജിപ്തിൽ കോപ്റ്റിക് ക്രൈസ്തവ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്.

ഈജിപ്ഷ്യൻ നഗരമായ മമ്മൂ ഗവർണറേറ്റിലെ ദബായിൽ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതരായ നാലംഗ സംഘമാണ് കോപ്റ്റിക് യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയത്.

ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റാണി റാഫത്ത് എന്ന യുവാവാണ് ജോലി സ്ഥലത്ത് വച്ച് നിരവധി തവണ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം അക്രമികൾ റാഫത്തിന്റെ കാർ കത്തിച്ചതിനു ശേഷം ഓടിരക്ഷപ്പെട്ടു.വെടിയേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. “ഞാൻ ദാബയിലെ വീട്ടിലായിരുന്നു. ഉച്ച കഴിഞ്ഞ് ജോലി ചെയ്യുന്ന കട തുറക്കാൻ പറഞ്ഞു എന്റെ മകന് ഒരു ഫോൺ കോൾ വന്നു. പിന്നീട് അവന്റെ മരണവാർത്തയാണ് കേൾക്കുന്നത്. ഞാൻ കടയിൽ ചെന്നപ്പോൾ, അവൻ നിലത്ത് മരിച്ചു കിടക്കുന്നതാണ് കണ്ടത്. റാഫത്തിന്റെ പിതാവ് പറയുന്നു.

വെറ്ററിനറി മെഡിസിൻ വ്യാപാരത്തിൽ ജോലി ചെയ്തിരുന്ന റാഫത്തിന് ശത്രുക്കളില്ല. സംഭവത്തിൽ വിഭാഗീയ മതപരമായ ഉദ്ദേശ്യങ്ങളുണ്ടെന്നും ആക്രമണം നടത്തിയവർ തീവ്രവാദികളാണെന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ വെളിപ്പെടുത്തുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം, മതസ്വാതന്ത്ര്യത്തിനായുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക നിരീക്ഷണ പട്ടികയിൽ ഈജിപ്തിനെ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്തു.

“ഈജിപ്ഷ്യൻ ക്രിസ്ത്യാനിയെ ലക്ഷ്യമിട്ടുള്ള മറ്റൊരു അക്രമ സംഭവത്തിന്റെ വാർത്ത കേൾക്കുന്നതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ രണ്ടാമത്തെ കൊലപാതകമാണിത്. ഈജിപ്ഷ്യൻ ക്രിസ്ത്യാനികൾക്ക് കൂടുതൽ വെല്ലുവിളി നിറഞ്ഞ ദിനങ്ങളാണോ എന്ന സൂചന ഈ ആക്രമണങ്ങൾ നൽകുന്നുണ്ട്. ഞങ്ങളുടെ പ്രാർത്ഥനകൾ ഇരയുടെ കുടുംബത്തോടൊപ്പമുണ്ട്.
നിയമാനുസൃതമായ നടപടിക്രമങ്ങൾ സ്ഥിരീകരിക്കുന്ന സുതാര്യമായ അന്വേഷണം നടത്താൻ ഞങ്ങൾ അധികാരികളോട് അഭ്യർത്ഥിക്കുന്നു എന്നും ഐസിസിയുടെ പ്രസിഡന്റ് ജെഫ് കിംഗ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group