യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെ കുറിച്ച് പറയുന്ന ‘കൊറസോൺ ആർഡിഎന്റെ’ (ഫിയറി ഹാര്‍ട്ട്) എന്ന സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചു. ഇന്നലെ ഫെബ്രുവരി 10-ന് മെക്സിക്കോയിലുടനീളമുള്ള നഗരങ്ങളിലെ പ്രമുഖ തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സിനിമക്കായി തങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്നു അന്താരാഷ്ട്ര കത്തോലിക്ക ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറായ ഗാബി ജാക്കൊബ പറഞ്ഞു.
തങ്ങള്‍ വളരെയേറെ ആവേശഭരിതരാണെന്നും, കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യം മുഴുവന്‍ ഈ സിനിമയുടെ പ്രദര്‍ശനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പറഞ്ഞ ഗാബി യേശുവിന്റെ തിരുഹൃദയം മെക്സിക്കോയെ കീഴടക്കിക്കഴിഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രദര്‍ശനത്തിനായി ഒരുമിച്ചു നിന്ന ക്രിസ്ത്യന്‍ സമൂഹങ്ങളോടും, സംഘടനകളോടും, ഇടവകകളോടും, രൂപതകളോടും, കുടുംബങ്ങളോടും നന്ദി പറഞ്ഞ ഗാബി ചലച്ചിത്രം യേശുവിന്റെ തിരുഹൃദയത്തിന്റെ മഹത്വവും, സ്നേഹവും മെക്സിക്കോയിലേക്ക് വര്‍ഷിക്കും എന്ന പ്രതീക്ഷയും പങ്കുവെച്ചുകൊണ്ടാണ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group