ഭാരതാപ്പസ്തോലനായ മാർതോമാശ്ലീഹായുടെ ജീവിതം, പ്രേഷിത യാത്രകൾ, ആദ്ധ്യാത്മികത, സെന്തോമസ് സഭകളുടെ ചരിത്രം എന്നിവയെ കുറിച്ച് ആഴമായും കൃത്യമായും അറിയുവാനും പഠിക്കുവാനുമുള്ള അവസരമൊരുക്കി . സെന്തോമസ് മിഷനറി സൌസൈറ്റിയുടെ ചരിത്ര ഗവേഷണ വിഭാഗമായ തോമസയിൻ റിസർച്ച് സെന്റർ
(TRC). ഒരു വർഷം നീണ്ടുനില്ക്കുന്ന ഈ കറസ്പ്പോണ്ടൻസ് കോഴ്‌സിന് വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെ നടത്തപ്പെടുന്നു.
രണ്ട് സെമസ്റ്ററുകളിലായി കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത് .
പഠന സാമ്രഗികൾ തപാൽ മാർഗ്ഗം വിലാസത്തിൽ അയച്ചു തരുന്നതാണ്.
ഓരോ സെമസ്റ്ററിന്റെയും അവസാനം എഴുത്തു പരീക്ഷ ഉണ്ടായിരിക്കും.തോമാശ്ലീഹായുടെ പ്രേഷിതയാത്രകളെയും ആദ്ധ്യാത്മികതയെയും കുറിച്ച് ധാരാളമായി പഠിക്കുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തിട്ടുള്ള ഫാ. ഡോ. ജെയിംസ് കുരികിലാംകാട്ട് ക്ലാസുകൾക്ക് നേതൃത്വം നല്കുന്നു. ഓരോ സെമസ്റ്ററിലും സൗകര്യപ്രദമായ ഏതെങ്കിലും സ്ഥലത്ത് വച്ച് രണ്ട്
പഠനപരിചയ ക്ലാസ്സുകൾ വീതം നടത്തുന്നതാണ്.
2021 ജൂലൈ 3 ന് കോഴ്‌സ് ആരംഭിക്കുന്നു,
കോഴ്‌സ് ഫിസ് ഒരാൾക്ക് 1000 രുപ മാത്രം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക..
Thomasine Research Center
Chhama MST Bhavan
Thumboor
Thrissur – 680662
[email protected]
9447937514, 7994381916, 9110236390
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group