വത്തിക്കാൻ സിറ്റി :ആഗോള മിഷൻ ഞായറായ ഒക്ടോബർ24 മുതൽ ഒരു വർഷത്തേക്ക് നീളുന്ന മിഷൻ പ്രവർത്തനങ്ങൾക്ക് ആഹ്വാനം നൽകി കോസ്റ്ററിക്കായിലെ മെത്രാൻ സമിതി.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതങ്ങളിൽ വലയുന്ന ലോക ജനത്തിനും, യുദ്ധങ്ങളും ക്ഷാമവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള പങ്കുചേരലാണ്
ഈ തീരുമാനത്തിന്‍റെ പിന്നിലെ പ്രചോദനമെന്ന് മെത്രാൻ സമിതിയിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഓരോ ക്രൈസ്തവനും ഏതു സാഹചര്യത്തിലായിരുന്നാലും ക്രിസ്തുവുമായുള്ള തന്‍റെ വ്യക്തിപരമായ ബന്ധം നവീകരിക്കാനായി ഈ വലിയ മിഷൻ അവസരമാകട്ടെ എന്നും അവർ ആശംസിച്ചു.രാജ്യത്തെ എല്ലാ കത്തീഡ്രലുകളിലും ഒരുമിച്ച് ഒക്ടോബർ 24ന് രൂപതാ മെത്രാന്‍റെ സാന്നിധ്യത്തിൽ ആരംഭിക്കുന്ന മിഷനിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്ന പ്രസ്താവനയിൽ മാമ്മോദീസായിൽ ലഭിച്ച മിഷനറിവിളിയെ നവീകരിക്കാനും നമ്മളാകുന്ന സഭ ഇപ്പോഴും ദൈവരാജ്യത്തിനായി സജീവമായ പ്രവർത്തനത്തിലാണെന്നും തെളിയിക്കാനും ഓർമ്മിപ്പിച്ചു.
കൂടാതെ കോവിഡ് മൂലം പല മിഷനറി പ്രദേശങ്ങളിലും ദാരിദ്ര്യം മൂലം വന്ന കുറവുകൾ നികർത്താൻ വിശ്വാസികളോടു ഉദാരമായി സംഭാവന ചെയ്യാനും മെത്രാൻ സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group