ജനാധിപത്യ പ്രക്ഷോഭകരെ സഹായിച്ചതിന്റെ പേരിൽ അറസ്റ്റിലായ ഹോങ്കോംഗ് മുൻ ബിഷപ് കർദിനാൾ ജോസഫ് സെൻ അടക്കം ആറു പേർ കുറ്റക്കാരാണെന്നു കോടതി വിധി.
തടവിലാക്കപ്പെടുന്ന പ്രക്ഷോഭകർക്കു നിയമ സഹായം ലഭ്യമാക്കുന്നതിനായി ഇവർ രൂപീകരിച്ച ‘612 ഹുമാനിറ്റേറിയൻ റിലീഫ് ഫണ്ട്’ എന്ന സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലായിരുന്നു എന്ന ആരോപണം കോടതി ശരിവച്ചു. കർദിനാളും മറ്റുള്ളവരും 500 ഡോളർ വീതം പിഴ അടയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
2019 മുതൽ 2021 വരെ പ്രവർത്തിച്ച സംഘടനയുടെ ഭാരവാഹികളിലൊരാളായിരുന്നു കർദിനാൾ സെൻ. മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള ഒരു ഹോങ്കോംഗുകാരൻ മാത്രമാണ് താനെന്നു വിധിക്കുശേഷം കർദിനാൾ പ്രതികരിച്ചു. അതേസമയം രജിസ്ട്രേഷനില്ലാത്തതിന്റെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തിയത് സംഘടനാ സ്വാതന്ത്ര്യം വിലക്കലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group