പാക്കിസ്ഥാനിൽ നിന്ന് ആശ്വാസവാർത്ത; നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം ചെയ്ത ക്രിസ്ത്യൻ സഹോദരിമാരെ വീണ്ടെടുക്കാൻ ഉത്തരവുമായി കോടതി

തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിച്ച ക്രിസ്ത്യൻ സഹോദരിമാരെ വീണ്ടെടുക്കാൻ പാക്കിസ്ഥാൻ ഹൈക്കോടതി പോലീസിനോട് ഉത്തരവിട്ടു. പതിമൂന്നും പതിനെട്ടും വയസുള്ള പ്രായപൂർത്തിയാകാത്ത സഹോദരിമാർക്ക് വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വിവാഹം ചെയ്തത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റിൽ 13 വയസുകാരിയുടെ പ്രായം 19 എന്നും 18 കാരിയുടെ പ്രായം 21 ആണെന്നും രേഖപ്പെടുത്തിയിരുന്നു. ക്രിസ്റ്റ്യൻ ഡെയ്ലി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്ത‌താണ് ഇക്കാര്യം.

ജൂലൈ 23 ന് കസൂർ ജില്ലയിലെ പട്ടോക്കി തെഹ്സിലിൽ വെച്ചാണ് നേഹ ജാവേദിനെയും മൂത്ത സഹോദരി സനേഹ ജാവേദിനെയും തട്ടിക്കൊണ്ടുപോയത്. എന്നാൽ, സഹോദരിമാരെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്താൻ പോലീസ് വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്നണ് ലാഹോർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ജസ്റ്റിസ് മുഹമ്മദ് താരിഖ് നദീം പെൺകുട്ടികളെ വീണ്ടെടുക്കാൻ കസൂർ ജില്ലാ പോലീസ് മേധാവിയോട് ഉത്തരവിടുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group