കുരിശു ധരിച്ചതിന് ജോലി നഷ്ടപ്പെട്ട ക്രോയ്‌ഡോണിലെ നഴ്‌സിന് അനുകൂലമായി കോടതി വിധി..

ദക്ഷിണ ലണ്ടനിലെ ക്രോയിഡൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്ന്കുരിശുമാല ധരിച്ചു എന്ന കുറ്റത്തിന് 18 വര്‍ഷമായി ജോലി ചെയ്യുന്ന നഴ്‌സിനെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍ വിധിച്ചു.

ക്രോയ്‌ഡോണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മേലധികാരികള്‍ തനിക്കെതിരെ അപവാദങ്ങള്‍വരെ പറഞ്ഞു പരത്തിയതായി എന്‍ എച്ച് എസ് തീയറ്റര്‍ പ്രാക്ടീഷണര്‍ മേരി ഒനുഹ കോടതിയില്‍ ബോധിപ്പിച്ചു. കഴുത്തില്‍ തൂക്കിയ ഒരു ചെറിയ കുരിശു നീക്കുന്നതിനായിട്ടായിരുന്നു അപവാദ പ്രചരണം ഉള്‍പ്പടെയുള്ള തന്ത്രങ്ങള്‍ എന്നും അവര്‍ ബോധിപ്പിച്ചു.ആരോഗ്യപരവും സുരക്ഷാപരവുമായ കാരണങ്ങളാലാണ് കുരിശ് ധരിക്കുന്നതില്‍ നിന്നും വിലക്കിയതെന്ന് ആശുപത്രി അധികൃതര്‍ ട്രിബ്യുണലിനെ ധരിപ്പിച്ചു. എന്നാല്‍ മറ്റ് പല ജീവനക്കാരും സമാനമായ പല കാര്യങ്ങളും വസ്ത്രത്തോടൊപ്പവും ആഭരണമായിട്ടും അണിയുന്നതിനാല്‍ ഈ വാദത്തിന് പ്രസക്തിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അധികൃതര്‍ മനഃപ്പൂര്‍വ്വം ശത്രുതയുടേയും അവഹേളനത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ അവര്‍ ജോലി ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു എന്നും ട്രിബ്യുണല്‍ കണ്ടെത്തി.ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മേരി ഒനുഹയോട് ഖേദം പ്രകടിപ്പിക്കുകയും ഈ കാര്യം ഉയര്‍ന്നുവന്നതിനു ശേഷം തങ്ങളുടെ യൂണിഫോം നയത്തിലും ഡ്രസ്സ്‌കോഡിലും മാറ്റങ്ങള്‍ വരുത്തിയതായും അറിയിച്ചു. കഴിഞ്ഞ 18 വര്‍ഷമായി ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മേരി ഒനുഹ തന്റെ കടുത്ത കത്തോലിക്ക വിശ്വാസത്തിന്റെ ഭാഗമായി കഴിഞ്ഞ 40 വര്‍ഷങ്ങളായി ഈ കുരിശുമാല ധരിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group