കോടതിവിധി സർക്കാരിനേറ്റ കനത്ത തിരിച്ചടി: ലെയ്റ്റി കൗൺസിൽ

ന്യൂ​​ന​​പ​​ക്ഷ സ്കോ​​ള​​ർ​​ഷി​​പ്പി​​ലെ 80:20 അ​​നു​​പാ​​തം റ​​ദ്ദാ​​ക്കി​​യ ഹൈ​​ക്കോ​​ട​​തി വി​​ധി​​ക്കെ​​തിരേ ശരി വെച്ചുകൊണ്ടുള്ള സു​​പ്രീം കോ​​ട​​തി​​ വിധി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന് ഏറ്റ കനത്ത തിരിച്ചടി ആണെന്ന് കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്സ് കോ​​ണ്‍​ഫ​​റ​​ൻ​​സ് ഓ​​ഫ് ഇ​​ന്ത്യ (സി​​ബി​​സി​​ഐ) ലെ​​യ്റ്റി കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ​​ലി​​യ​​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ പറഞ്ഞു..
ക​​ഴി​​ഞ്ഞ 13 വ​​ർ​​ഷ​​മാ​​യി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ന്യൂന​​പ​​ക്ഷ ക്ഷേ​​മ​​ പ​​ദ്ധ​​തി​​ക​​ളി​​ൽ തു​​ട​​രു​​ന്ന നീ​​തി​​നി​​ഷേ​​ധ​​മാ​​ണു തി​​രു​​ത്താ​​ൻ ഹൈ​​ക്കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ഇ​​തി​​നെ​​തി​​രേയാ​​ണ് സ​​ർ​​ക്കാ​​ർ സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.നി​​ല​​വി​​ലു​​ള്ള അ​​നീ​​തി ചോ​​ദ്യം​​ചെയ്യപ്പെടുമ്പോൾ വ​​രാ​​ൻ പോ​​കു​​ന്ന ജെ.​​ബി. കോ​​ശി ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി കാ​​ല​​ങ്ങ​​ളാ​​യി തു​​ട​​രു​​ന്ന തെ​​റ്റി​​നെ ന്യാ​​യീ​​ക​​രി​​ച്ചു ത​​ല​​യൂ​​രാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തു വി​​ചി​​ത്ര​​മാ​​ണെ​​ന്നും, ഭ​​ര​​ണ​​ഘ​​ട​​ന ന​​ൽ​​കു​​ന്ന തു​​ല്യ​​നീ​​തി ന​​ട​​പ്പി​​ലാ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group