മതനിന്ദ ആരോപണം ക്രൈസ്തവന്റെ ജീവപര്യന്തം ശരിവെച്ച് കോടതി

ഇസ്ലാമാബാദ്: മതനിന്ദ ആരോപണം നടത്തുന്ന രീതിയിൽ ടെക്സ്റ്റ് മെസ്സേജ് അയച്ചു എന്ന കുറ്റത്തിന് പാക്കിസ്ഥാനിൽ അറസ്റ്റിലായ ക്രൈസ്തവ മതവിശ്വാസിയുടെ ജീവപര്യന്തം തടവ് ശിക്ഷ റാവൽപിണ്ടി കോടതി ശരിവെച്ചു.
2012ൽ ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്, മുസ്ലിം മതത്തെ അപമാനിക്കുന്ന രീതിയിൽ ടെക്സ്റ്റ് മെസേജുകൾ അയച്ചു എന്ന് കേസിൽ അറസ്റ്റിലായ സഫീർ ഭാട്ടിയുടെ ശിക്ഷയാണ് റാവൽപിണ്ടി കോടതി ശരിവെച്ചത്.
സെക്ഷൻ 295 സി പ്രകാരമുള്ള കുറ്റമാണ് പ്രതിയുടെ മേൽ ചുമത്തിയിരിക്കുന്നത്. ഇതനുസരിച്ച് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് പാകിസ്ഥാനിൽ മതനിന്ദ ആരോപണം. എന്നാൽ വധശിക്ഷയ്ക്ക് മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് പ്രതിക്ക് ജീവപര്യന്തം നൽകിയത്.
താൻ നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും സഫീർ ഭാട്ടി പറഞ്ഞിരുന്നു.
മതനിന്ദ ആരോപണത്തിന്റെപേരിൽ ക്രൈസ്തവർ നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന പാക്കിസ്ഥാനിൽ വ്യക്തിവൈരാഗ്യം തീർക്കുവാനും, ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ വേട്ടയാടുവാനുമായിട്ടാണ്
മതനിന്ദ ആരോപണ കുറ്റം ചുമത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group