സ്ത്രീകൾക്കെതിരായ ആക്രമണങ്ങളെ ചെറുക്കൻ സഭയ്ക്ക് കഴിയും

വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ തടയുവാൻ സഭയ്ക്ക് കഴിയുമെന്ന് വത്തിക്കാൻ കോവിഡ് കമ്മീഷൻ റിപ്പോർട്ട്‌ വ്യക്തമാക്കി. കൊറോണ പ്രതിസന്ധികൾ ക്കിടയിലും ആക്രമത്തിന് ഇരകളാകുന്ന സ്ത്രീകൾക്ക് പിന്തുണ വർധിപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു.അന്താരാഷ്‌ട്ര വനിതാദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഏഴ് പേജുള്ള പ്രബന്ധത്തിൽ പകർച്ചവ്യാധികൾക്കിടയിലും ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ചൂഷണം ചെയ്യപ്പെടു ന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി. കൂടാതെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ലോക്ക്ഡൗൺ സമയത് ഗാർഗിഹ പീഡനം ഉയർന്നതാണ് റിപ്പോർട്ടിൽ പറയുന്നു. ഗാർഗിഹ പീഡനം നേരിടുന്ന വർക്ക് സുരക്ഷിതമായ ഇടങ്ങളും സേവനങ്ങളും നൽകുവാൻ സർക്കാരുകളോട് കമ്മീഷൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരായ പ്രത്യക്ഷവും പരോക്ഷവുമായ ആക്രമങ്ങളെ അപലവിക്കാൻ ആഗോള സഭയെ കമ്മീഷൻ പ്രോത്സാഹിപ്പിച്ചു . ആക്രമണo അനുഭവിക്കുന്ന സ്ത്രീകൾക്കുവേണ്ടിയുള്ള പ്രാർത്ഥനയ്ക്കായി ഫെബ്രുവരി മാസത്തെ പ്രാർത്ഥനയെ നിയോഗത്തെ മാർപാപ്പയും സമർപ്പിച്ചിരുന്നു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group