അദിലാബാദ് രൂപതയുടെ നേതൃത്വത്തിൽ കോവിഡ് കെയർ സെന്ററിന് തുടക്കം..

കോവിഡ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അദിലാബാദ് രൂപതയുടെ കീഴിൽ കാരുണ്യ നിധി കോവിഡ് കെയർ സെന്ററിന് തുടക്കം.
കോവിഡ് രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഇടവകയിലെ നിർധനരായ കുടുംബങ്ങളെയും രോഗികളെയും പരിചരിക്കുകയും, ആവശ്യമുള്ള സഹായങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപതാദ്ധ്യക്ഷൻ മാർ പ്രിൻസ് ആന്റണി പാണങ്ങാടന്റെ നേതൃത്വത്തിൽലാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ബിഷപ്പ് പ്രിൻസ് ആന്റണി ,എമറിറ്റസ് ബിഷപ്പ് ജോസഫ് കുന്നത്ത് , വി ജി റവ ഫാദർ ജോസഫ്മണിക്കാത്താൻ , ചാൻസ്ലർ റവ ഫാദർ വിനോദ് അലക്സാണ്ടർ , പ്രൊവിൻഷ്യൽ ഫാദർ ജോഷി പാഴുകത്തറ , വികാരി പ്രൊവിൻഷ്യൽ റവ സർ ട്രീസ , പ്രോക്യൂറേറ്റർ റവ ഫാദർ ജോസഫ് തച്ചപ്പറമ്പത് , സി ആർ ഐ പ്രസിഡന്റ്‌ റവ ഫാദർ റെക്സ് സേവിയർ , തുടങ്ങിയവരുടെ പരിശ്രമത്തിന്റെ ഫലമായാണ് ജില്ലാ മെഡിക്കൽ ആരോഗ്യവകുപ്പിൽ നിന്ന് കാരുണ്യ നിധി കോവിഡ് കെയർ സെന്ററിന് ആവശ്യമായ അനുമതി നേടിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group