രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം ഏകദേശം മൂന്ന് ലക്ഷമായി ഉയരുമെന്നും കോവിഡിന്റെ രണ്ടാം തരംഗം മേയ് അവസാനം വരെ തുടരാമെന്നും പുതിയ റിപ്പോർട്ട്.
സജീവമായ കേസുകളിലെ വര്‍ധനവ് പ്രതിദിനം ഏഴ് ശതമാനം വരും. അത് വളരെ ഉയര്‍ന്ന വര്‍ധനവാണ്.ഈ നിരക്ക് തുടരുകയാണെങ്കില്‍ പ്രതിദിനം മൂന്ന് ലക്ഷം കേസുകള്‍ ഉണ്ടായേക്കുമെന്നും സൂചന.അതിനിടെ രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിന് വാക്സിന് നല്‍കിയിട്ടുണ്ട്.മികച്ച ആസൂത്രണത്തിലൂടെ കൃത്യ സമയത്ത് വാക്സിനേഷന് കേന്ദ്രങ്ങളില്‍ വാക്സിന് എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group