എറണാകുളം-അങ്കമാലി അതിരൂപതയുടെ കോവിഡ് പ്രതിരോധക്കിറ്റുകൾ വിതരണം ചെയ്തു.

കൊച്ചി: സമൂഹം ഗുരുതര പ്രതിസന്ധി നേരിടുന്ന കോവിഡ് കാലഘട്ടത്തിൽ സമാശ്വാസ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ എറണാകുളം-അങ്കമാലി അതിരൂപതയും സന്നദ്ധ സ്ഥാനങ്ങളും ഉണ്ടെന്നത് സർക്കാരിന് ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്ന് മന്ത്രി കെ. കൃഷണൻകുട്ടി അഭിപ്രായപ്പെട്ടു. അതിരൂപത സാമൂഹ്യപ്രവർത്തന്റെ വിഭാഗമായ സഹൃദയ വഴി നടപ്പാക്കുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി കോവിഡ് രോഗം മൂലം ബുദ്ധിമുട്ടുന്ന പതിനായിരം കുടുംബങ്ങൾക്കു നൽകുന്ന ഭക്ഷ്യക്കിറ്റുകളുടെയും 45 വയോജന, ഭിന്നശേഷി പരിപാലന കേന്ദ്രങ്ങൾക്കു നൽകുന്ന കോവിഡ് പ്രതിരോധകിറ്റുകളുടെയും വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവഗണിക്കപ്പെടുന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർ അതിരൂപത നൽകുന്ന കരുതലും സേവനവും മൂല്യവർധിതഉത്പന്നങ്ങളാക്കുന്ന സംരംഭകർക്ക് വൈദ്യുതി നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടന്നും അദ്ദേഹം പറഞ്ഞു.മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ മെത്രപോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ അധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group