കോവിഡ് മരണം; ക്രിസ്തുമസ് ആഘോഷങ്ങൾ ഒഴിവാക്കി സെന്റ് ആൻസ് ഇടവക

ജുണാഗാദ്: കോവിഡ് പകർച്ചവ്യാധിയിൽ മരണമടഞ്ഞ ഇടവകക്കാരോട് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്തുമസ് ആഘോഷങ്ങൾ വേണ്ടെന്ന് വെച്ചിരിക്കുകയാണ് സീറോ മലബാർ സഭയുടെ കീഴിലുള്ള രാജ്കോട്ട് രൂപതയിലെ സെന്റ് ആൻസ് ഇടവക.

കോവിഡ് രണ്ടാം തരംഗത്തിൽ എട്ടുപേരാണ് ഇടവകയിൽ മരണമടഞ്ഞത്. ഇങ്ങനെയൊരു സാഹചര്യത്തിൽ വീടുകൾ തോറും കയറിയിറങ്ങിയുള്ള കരോളോ, ദേവാലയത്തിൽ ക്രിസ്തുമസ് ട്രീയോ,ദേവാലയത്തിന്റെ അകത്തോ പുറത്തോ ദീപവിതാനങ്ങളോ ഉണ്ടായിരിക്കുകയില്ലയെന്നും പകരം ദേവാലയത്തിന്റെ അകത്ത് ഏറ്റവും ലളിതമായ രീതിയിൽ പുൽക്കൂട് ഒരുക്കുമെന്നും .ഡിസംബർ 24 ന് വൈകിട്ട് ഏഴുമണിക്കായിരിക്കും ക്രിസ്തുമസ് കുർബാനയെന്നും ഇടവക വികാരിയായ ഫാ.വിനോദ് കാനാട്ട് അറിയിച്ചു.വേദനിക്കുന്നവരോടൊപ്പം അവരുടെ വേദനയിൽ പങ്കു ചേരുകയാണ് ക്രിസ്മസ് ആഘോഷങ്ങൾ ഒഴിവാക്കുന്നതിലൂടെ ചെയ്യുന്നതെന്നും ഫാദർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group