കോവിഡ് വ്യാപനം: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് വിദേശ മാധ്യമങ്ങള്‍.

കോവിഡ് രോഗവ്യാപന നിരക്ക് രൂക്ഷമായതിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമിത ആത്മവിശ്വാസവുമാണെന്ന് വിമര്‍ശിച്ച് വിദേശ മാധ്യമങ്ങള്‍.കോവിഡിന്റെ രണ്ടാം തരഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇന്ത്യ കഴിഞ്ഞ കുറച്ച് ദിവസമായി നിരവധി വിദേശ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകളിലൊന്നാണ്. ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇതെന്നും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധക്കുറവാണ് കോവിഡ് വ്യാപനവും ഓക്‌സിജിന്‍ ക്ഷാമവും തീവ്രമാക്കിയതെന്നും വിദേശ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group