ദക്ഷിണാഫ്രിക്കയിലെ കോവിഡ് വ്യാപനം; കത്തോലിക്കാ സഭയ്ക്ക് നഷ്ട്ടം ആറോളം കന്യാസ്ത്രീകളെ

Covid expansion in South Africa; Catholic Church loses six nuns

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിൽ കോവിഡ്-19 വൈറസിന്റെ വ്യാപനം ശക്തിപ്രാപിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ. മരിയൻ ഹിൽ രൂപതയിലെ പോർട്ട് ഷെപ്സ്റ്റോണിലെ ഫ്രാൻസിസ്കൻ സഭയിൽ ഉൾപ്പെടുന്ന ആറോളം കന്യാസ്ത്രീകൾ കോവിഡ് ബാധിച്ച് മരിച്ചു. ക്രിസ്തുമസിന് മുൻപുള്ള ആഴ്ചകളിലായിരുന്നു മരണം സംഭവിച്ചത്. മരണപ്പെട്ട ആറ് കന്യാസ്ത്രീകളും 75 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരുന്നു. ഡിസംബർ 23-ന് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ മന്ത്രി സെലി മാഞ്ചെസ് രാജ്യം രണ്ടാമതും കടുത്ത കോവിഡ് പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ശക്തമായ നിയന്ത്രണങ്ങളും മുൻകരുതലുകളും ആവശ്യമാണെന്നും അറിയിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ‘ലീഡർഷിപ്പ് കോൺഫെറൻസ് ഓഫ് കൺസെക്രെറ്റഡ് ലൈഫ്’ പ്രസിഡണ്ട് സിസ്റ്റർ ബെൻസാനി ഷിബാബു കന്യാസ്ത്രീകളുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു. സഹോദരിമാരുടെ വിയോഗം സന്യാസിനി സമൂഹത്തിന് സങ്കടവും ഞെട്ടലും നൽകിയെന്നും സഭയുടെ വളർച്ചയ്ക്ക് വളരെ ഫലപ്രദമായ ഇടപെടലുകൾ നടത്തിയ ആറോളം വ്യക്തിത്വങ്ങളാണ് ഈ മഹാമാരിയിൽ നമുക്ക് നഷ്ട്ടപ്പെട്ടതെന്നും സിസ്റ്റർ ഷിബാബു അനുശോചന ചടങ്ങിൽ അറിയിച്ചു. കോവിഡ് ബാധ സമൂഹത്തിൽ വിനാശം സൃഷ്ടിക്കുന്നത് ഏറെ വേദനിപ്പിക്കുന്നതാണെന്നും സിസ്റ്റർ ഷിബാബു പറഞ്ഞു.

വെസ്റ്റേൺ കേപ്, ഈസ്റ്റേൺ കേപ്, ക്യാസുലു നഡാൽ എന്നീ പ്രാവശ്യകളിലാണ് കോവിഡ് ശക്തി പ്രാപിക്കുന്നതെന്നും മാഞ്ചസ് പറഞ്ഞു. ദക്ഷിണാഫ്രിക്കൻ സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിനു ശേഷം സെപ്റ്റംബർ അവസാനത്തോടെ കോവിഡ് ബാധയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ശക്തമായ മുൻകരുതലുകൾ സ്വീകരിക്കാൻ എല്ലാ സർക്കാർ സംവിധാനങ്ങളും ഉൾപ്പെടുത്തണമെന്നും തീരുമാനമായിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group