കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ അഞ്ചിലധികം ആളുകള്‍ ഒത്തുകൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി യു.പി സര്‍ക്കാര്‍.സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ലഖ്നൗവിലെ ലോക്ഭവനില്‍ ശനിയാഴ്ച രാത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് പുതിയ തീരുമാനം .24 മണിക്കൂറിനുള്ളില്‍ 12,787 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 48 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,76,739 ആയി. 9,085 പേരാണ് ഇതുവരെ മരിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join WhatsApp group
https://chat.whatsapp.com/Emik7Nrc764ClgMebh6cJL