കോവിഡ് ആശുപത്രിയിലെ തീപിടുത്തം:ഇരകളുടെ കുടുംബത്തിന് സഹായവുമായി കർദിനാൾ..

കഴിഞ്ഞദിവസം ബാഗ്ദാദിലെ,കോവിഡ് ബാധിച്ചവരെ ചികിത്സിക്കുന്ന ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് സഹായം നൽകി കർദിനാൾ ലൂയിസ് റാഫേൽ സാകോ. ഏകദേശം 10,000 യു.എസ് ഡോളറാണ് (ഏകദേശം ഒന്നരക്കോടി ഇറാഖി ദിനാർ) അടിയന്തിര സഹായമായി കർദിനാൾ നൽകിയത്.ഇബിൻ ഖത്തീബ് ആശുപത്രിയിൽ എപ്രിൽ 24ന് ഉണ്ടായ തീപിടുത്തത്തിൽ 90 പേരാണ് കൊല്ലപ്പെട്ടത്, 100-ൽപ്പരം പേർക്ക് പരിക്കേറ്റു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന 28 പേരും മരിച്ചവരിൽ ഉൾപ്പെടും.
ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള സഭയുടെ കരുതലാണ് ഈ തുകയെന്നും പ്രത്യേകമായ പ്രാർത്ഥനയും കർദിനാൾ
.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group