ആരാധനാലയങ്ങളിൽ കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കണം : മാര്‍ ജോർജ് ആലഞ്ചേരി

സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ച് സഭാംഗങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളും സ്ഥാപനങ്ങളും സര്‍ക്കാര്‍ നിര്‍ദേശങ്ങളും ആരോഗ്യ മാനദണ്ഡങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുവാനും, ദേവാലയങ്ങളില്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിക്കുവാനും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദ്ദേശിച്ചു. കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയറിയിച്ച് കെസിബിസി രംഗത്തെത്തിയിട്ടുണ്ട്.ആരാധനാ കര്‍മ്മങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രം നടത്തണമെന്നും . മഹാവിപത്തിനെ നേരിടാന്‍ എല്ലാവരും തീക്ഷ്ണമായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും കെസിബിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group