കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് കരുതലൊരുക്കി കെ.എസ്.എസ്.എസ്

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട അതിഥി തൊഴിലാളികൾക്ക് കരുതലൊരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി. ഭാരത കത്തോലിക്ക മെത്രാൻസമിതിയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന നവജീവൻ ദുരന്ത നിവാരണ ലഘൂകരണ പദ്ധതിയുടെ ഭാഗമായിട്ടാണ് അതിഥി തൊഴിലാളികൾക്ക് കെ.എസ്.എസ്.എസ് സഹായഹസ്തമൊരുക്കുന്നത്.

പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ 225 അതിഥി തൊഴിലാളികൾക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്യും. കിറ്റുകളുടെ കേന്ദ്രതല വിതരണോദ്ഘാടനം തെള്ളകം ചൈതന്യയിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ,സിസ്റ്റർ ആൻസിലിൻ എസ്.വി.എം., കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ ബബിത റ്റി. ജെസിൽ, നവജീവൻ ദുരന്തനിവാരണ പദ്ധതി കോർഡിനേറ്റർ അലൻസ് റോസ് സണ്ണി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group