കോവിഡ് വാക്സിനേഷൻ ദരിദ്ര വിഭാഗങ്ങൾക്ക് മുൻഗണന നൽകണം: വത്തിക്കാൻ

കോവിഡ് 19 എതിരായുള്ള വാക്സിനേഷൻ വിതരണം ചെയ്യുമ്പോൾ സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾക്ക് മുൻഗണന നൽകണമെന്ന് വീണ്ടും വത്തിക്കാൻ ആവശ്യപ്പെട്ടു.
ലോക ദരിദ്ര ദിനത്തോട് അനുബന്ധിച്ച് പ്രസ് കോൺഫറൻസിൽ മാർപാപ്പയുടെ സന്ദേശം അവതരിപ്പിച്ച പൊന്തിഫിക്കൽ കൗൺസിൽ ഫോർ പ്രമോഷൻ ഓഫ് ദ ന്യൂ ഇവാഞ്ചലൈസേഷൻ ആർച്ച് ബിഷപ്പ് റിനോ ഫിസിഷാല്ലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത് .വാക്സിൻ വിതരണത്തിൽ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും മുൻഗണന നൽകിയാൽ മാത്രമേ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകുവാൻ അവർക്ക് സാധിക്കുകയുള്ളൂയെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
ഭരണാധികാരികൾ ഇക്കാര്യത്തിൽ ക്രിയാത്മകമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group