കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് പൊതുനന്മയെന്ന അമേരിക്കൻ ബിഷപ്പുമാർ.

കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് പൊതുനന്മയെന്ന അമേരിക്കൻ ബിഷപ്പുമാർ.
#Covid vaccine is given by American bishops in the public interest.

വാഷിംങ്ടൺ: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നത് ഒരു പൊതുനന്മയാണെന്ന് അമേരിക്കൻ ബിഷപ്പ് കൗൺസിൽ. അമേരിക്കയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിലാണ് ബിഷപ്പുമാർ ഈയൊരു പ്രസ്താവന നടത്തിയത്. കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് സ്നേഹത്തിന്റെയും ജീവകാരുണ്ണ്യത്തിന്റെയും ഭാഗമാണെന്നും ബിഷപ്പുമാർ പറഞ്ഞു. കോവിഡിനെതിരെ പ്രതിരോധ കുത്തിവയ്പ്പിൽ പങ്കാളിയാവുന്നത് നമ്മുടെ അയൽക്കാരനോടുള്ള സ്നേഹപ്രവർത്തിയായും പൊതുനന്മയ്ക്കുള്ള ധാർമിക ഉത്തരവാദിത്വത്തിന്റെ ഭാഗമായും കണക്കാക്കണമെന്നും വാക്സിനുകൾ നിർമിക്കുന്നതിൽ കാര്യമായ ജാഗ്രത പാലിക്കണമെന്നും ബിഷപ്പുമാർ അഭ്യർത്ഥിച്ചു.

ചില കോവിഡ് വാക്സിനുകൾ സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും , പൊതുജനങ്ങൾക്കിടയിലെ സംശയങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ നെത്ര്ത്വത്തിൽ വ്യക്തമായ മറുപടി നൽകണമെന്നും ബിഷപ്പുമാർ ആവശ്യപ്പെട്ടു. ഗർഭഛിത്രം ചെയ്യപ്പെട്ട കുഞ്ഞുങ്ങളിൽ നിന്നുള്ള സെൽലൈനുകൾ ഉപയോഗിച്ച് നിർമ്മിച്ച വാക്സിനുകളാണോ എന്നുള്ളതിൽ ഉറപ്പുവരുത്തണമെന്നും ബിഷപ്പുമാർ ഓർമ്മിപ്പിച്ചു. നിരവധിപേരുടെ ജീവനെ അപഹരിച്ച ഇത്തരം ഒരു മഹാമാരിയെ കരുതലോടെ നേരിടാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും വാക്സിനുകൾ ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞതാണെന്നും ബിഷപ്പ് കൗൺസിൽ അഭിപ്രായപ്പെട്ടു. കൊറോണ വാക്സിൻ കണ്ടെത്തിയത് ലോകരാജ്യങ്ങൾക്ക് വലിയ പ്രതീക്ഷയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group