സിപിഎം നേതാക്കന്മാരുടെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനകൾ അതിരുകടക്കുന്നു : കാത്തലിക് ഫോറം

സിപിഎം നേതാക്കന്മാർ ക്രൈസ്തവ സഭയ്ക്കെതിരെ അതിരുവിട്ട പ്രസ്താവനകൾ നടത്തുന്നത് കേരളത്തിന് അപമാനകരമാണെന്ന് കാത്തലിക് ഫോറം.

പ്രധാനമന്ത്രിയുടെ ക്രിസ്‌തുമസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭയിലെ പുരോഹിതരെ അപമാനിക്കുന്ന തരത്തിൽ പാർട്ടി ഓഫീസ് ഉദ്ഘാടന വേദിയിൽ പ്രസംഗിച്ച സജി ചെറിയാൻ മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്.

ക്രൈസ്തവ പുരോഹിതരെ അപമാനിക്കുവാൻ സിപിഎം ഒരു നിഘണ്ടു തന്നെ സൃഷ്ടിച്ചിരിക്കുകയാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കാത്തലിക് ഫോറം പ്രസിഡൻ്റ് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ
താമരശേരി മെത്രാനെ അപമാനിച്ച് സംസാരിച്ച സംഭവം മുതൽ ഈ അടുത്ത കാലത്ത് മുൻ മന്ത്രി കെ.റ്റി ജലീലിന്റെയും ഇപ്പോൾ മന്ത്രിയായിരിക്കുന്ന സജി ചെറിയാന്റെയും പ്രസ്താവനകളിൽ എത്തി നിൽക്കുമ്പോൾ ക്രൈസ്തവ വിരുദ്ധതയുടെ പര്യായമാണോ സിപിഎമ്മെന്ന് സംശയിച്ച് പോകുന്നത് സ്വാഭാവികമാണെന്നും കാത്തലിക് ഫോറം പ്രസിഡൻ്റ് ബിനു പഴയചിറ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group