തമിഴ്നാട്ടിൽ മതപരിവർത്തന സമ്മർദ്ദം മൂലം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുവെന്ന ആരോപണവുമായി ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സംഘപരിവാര്‍ ഗൂഢാലോചന വ്യക്തമാകുന്ന തെളിവുകള്‍ ലഭിച്ചു.
വിഷം കഴിച്ച് മരിച്ച അരിയാലൂര്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി ലാവണ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി വ്യാജപ്രചരണം നടത്തുമെന്നും, പ്രതിച്ഛായ മോശമാക്കുമെന്നും, മതസംഘര്‍ഷമുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തി അരിയലൂര്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്സ് ദേവാലയത്തിലെ വൈദികനായ ഫാ. ഡൊമിനിക്ക് സാവിയോയില്‍ നിന്നും 25 ലക്ഷം തട്ടിയെടുക്കുവാന്‍ ശ്രമിച്ച കുറ്റത്തിനു വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) നേതാവ് അറസ്റ്റിൽ ആയതോടുകൂടിയാണ് ഈ വിഷയത്തിൽ നിർണായകമായ തെളിവ് ലഭിച്ചത്.
‘വി.എച്ച്.പി’യുടെ അരിയാലൂര്‍ ജില്ലാ സെക്രട്ടറിയാണ് മുത്തുവേൽ .
ജനുവരി 9-ന് വിഷം കഴിച്ച പതിനേഴുകാരിയായ ലാവണ്യ പത്തുദിവസങ്ങള്‍ക്ക് ശേഷമാണ് മരണപ്പെട്ടത്. ലാവണ്യയുടെ ആത്മഹത്യാ കേസില്‍ വളരെ സജീവമായി ഇടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മുത്തുവേല്‍. ലാവണ്യ മരിക്കുന്നതിനു മുന്‍പ് മുത്തുവേല്‍ ഹോസ്പിറ്റലില്‍ ചെന്ന് ലാവണ്യയേ കാണുകയും രണ്ടു വീഡിയോകള്‍ റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു. ക്രിസ്തു വിശ്വാസത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിന് സമ്മര്‍ദ്ധം ചെലുത്തിയതിനെ തുടര്‍ന്നാണ് താന്‍ ഈ കടുംകൈ ചെയ്തതെന്നാണ് ലാവണ്യ വീഡിയോയില്‍ ആരോപിച്ചിരിന്നത്. എന്നാല്‍ ഈ വീഡിയോകള്‍ സമ്മര്‍ദ്ധഫലമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്
മരണത്തിന് മുന്‍പ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ മതപരിവര്‍ത്തനത്തെ കുറിച്ച് യാതൊന്നും പറഞ്ഞിരിന്നില്ല. വിഷയത്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് സമ്മര്‍ദ്ധം ചെലുത്തി തെറ്റിദ്ധാരണ പരത്തുകയായിരിന്നുവെന്നാണ് നിലവില്‍ നിരീക്ഷിക്കപ്പെടുന്നത്. വൈദികനെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പദ്ധതി സംബന്ധിച്ച് മുത്തുവേല്‍ മറ്റൊരാളുമായി നടത്തുന്ന സംഭാഷണവും പുറത്തുവന്നിട്ടുണ്ട് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group