വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി: മാ​​​ർ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാവയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല നേ​​​രി​​​ടു​​​ന്ന വി​​​വി​​​ധ പ്ര​​​തി​​​സന്ധികളെ കുറിച്ച് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ, പാ​​​ലാ രൂ​​​പ​​​ത ബി​​​ഷ​​​പ്പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക്ലി​​​ഫ് ഹൗ​​​സി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി.

ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ൽ​​​കു​​​ന്ന തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​മാ​​​യ സ​​​ർ​​​ക്കു​​​ല​​​റു​​​ക​​​ളി​​​ൽ വ​​​രു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക് വ്യ​​​ക്ത​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ന്ന​​​തി​​​നും മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​കി​​​യ ബാ​​​ക്ക്-​​​ലോ​​​ഗ് സം​​​ബ​​​ന്ധ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് എ​​​ത്ര​​​യും വേ​​​ഗം ഈ ​​​വി​​​ഷ​​​യം പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് നേ​​​രി​​​ട്ട് അ​​​ഭ്യ​​​ർ​​​ത്ഥിച്ചു.

എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ എ​​​ല്ലാ ഹൈ​​​സ്കൂ​​​ളു​​​ക​​​ളി​​​ലും ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ത​​​സ്തി​​​ക പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും അ​​​ന​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​നു ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളെയും നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും അ​​​ഭ്യ​​​ർ​​​ത്ഥിച്ചു.

അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ​​​ക്കും ഹോ​​​സ്റ്റ​​​ലു​​​ക​​​ൾ​​​ക്കും പു​​​തു​​​താ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ കെ​​​ട്ടി​​​ട നി​​​കു​​​തി ഇ​​​പ്പോ​​​ൾ​​​ത​​​ന്നെ കു​​​ട്ടി​​​ക​​​ളു​​​ടെ കു​​​റ​​​വും ഫീ​​​സ് സം​​​ബ​​​ന്ധ​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളും കാ​​​ര​​​ണം വ​​​ഹി​​​ക്കാ​​​വു​​​ന്ന​​​തി​​​ലും അ​​​ധി​​​ക​​​മാ​​​ണെ​​​ന്നും കെ​​​ട്ടി​​​ട​​​നി​​​കു​​​തി​​​ഭാ​​​രം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ഭ്യ​​​ർ​​​ത്ഥിച്ചു. കൂ​​​ടാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ വി​​​വി​​​ധ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ​​​ക്കു പ​​​ക​​​ര​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ത്ഥിക​​​ൾ​​​ക്കു പു​​​തി​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടു പോ​​​കു​​​ന്ന​​​തി​​​ലു​​​ള്ള വി​​​ഷ​​​മ​​​ത​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ധ​​​രി​​​പ്പി​​​ക്കു​​​ക​​​യും അ​​​ഞ്ചി​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​തി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​യി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഫ്രീ ​​​സോ​​​ണാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ദ്യ​​​ാഭ്യാ​​​സ ഹ​​​ബ്ബ് സ്ഥാ​​​പി​​​ച്ചു മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യി അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സ​​​ഹ​​​ക​​​ര​​​ണം വ​​​ള​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ്വ​​​കാ​​​ര്യ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളാ​​​ണെ​​​ങ്കി​​​ലും അ​​​വ​​​ർ പ്ര​​​തി​​​നി​​​ധാ​​​നം ചെ​​​യ്യു​​​ന്ന സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ​​​ക്കു​​​പോ​​​ലും ഒ​​​രു സീ​​​റ്റ് അ​​​ഡ്മി​​​ഷ​​​ൻ ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന വി​​​വ​​​ര​​​വും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ധ​​​രി​​​പ്പി​​​ച്ചു.

സീ​​​റോ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, അം​​​ഗം ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, സെ​​​ക്ര​​​ട്ട​​​റി​​​യും പാ​​​ലാ രൂ​​​പ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​രു​​​മാ​​​യ ഫാ.​​​ബ​​​ർ​​​ക്കു​​​മാ​​​ൻ​​​സ് കു​​​ന്നും​​​പു​​​റം, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി അ​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ റ​​​വ.​​​ഡോ. മാ​​​ത്യു പാ​​​യി​​​ക്കാ​​​ട്ട്, നാ​​​ലാ​​​ഞ്ചി​​​റ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ബ​​​ർ​​​സാ​​​ർ ഫാ.​​​ജോ​​​ണ്‍ വ​​​ർ​​​ഗീ​​​സ്, സെ​​​ന്‍റ് ഗി​​​റ്റ്സ് കോ​​​ള​​​ജ് ഡ​​​യ​​​റ​​​ക്ട​​​ർ പു​​​ന്നൂ​​​സ് ജോ​​​ർ​​​ജ്, ഷെ​​​വ​​​ലി​​​യ​​​ർ വി.​​​സി.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ ചർച്ചയിൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group