മലപ്പുറം: സിവില്‍ സപ്ളൈകോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കോടികള്‍ വിലവരുന്ന റേഷൻ സാധനങ്ങള്‍ കാണാനില്ലെന്ന് പരാതി.
മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടില്‍ പ്രവർത്തിക്കുന്ന സപ്ളൈകോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങളാണ് കാണാതായത്.
ഇന്റേണല്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ ഡിപ്പോ മാനേജറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. എട്ട് ജീവനക്കാർക്കെതിരെയാണ് കല്‍പ്പഞ്ചേരി പൊലീസ് കേസെടുത്തത്.
അതിനിടെ ഓരോ പഞ്ചായത്തിലെയും ഒന്നോ രണ്ടോ റേഷൻ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്യാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നീക്കം നടത്തുന്നതായി വിവരം. എണ്ണക്കമ്ബനികളില്‍ നിന്ന് മൊത്തവ്യാപാരികള്‍ വാങ്ങുന്ന മണ്ണെണ്ണ അവർ നേരിട്ടു ഓരോ പഞ്ചായത്തിലെയും ഒന്നോ രണ്ടോ കടകളില്‍ എത്തിക്കുന്ന സംവിധാനം ഒരുക്കാനാണ് ഉന്നതതല യോഗം തീരുമാനിച്ചത്.
മണ്ണെണ്ണ വാങ്ങാൻ ഈ കടകളില്‍ പോകുന്ന കാർഡ് ഉടമകള്‍ മറ്റു റേഷൻ സാധനങ്ങളും അവിടെ നിന്നു വാങ്ങുമെന്ന ആശങ്കയിലാണ് റേഷൻ വ്യാപാരികള്‍. ഈ നീക്കത്തോട് സഹകരിക്കേണ്ടെന്നാണ് കേരള റേഷൻ എംപ്പോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) തീരുമാനം. നിലവില്‍ റേഷൻ വ്യാപാരികള്‍ മൊത്ത വ്യാപാരിയില്‍ നിന്നു വാങ്ങി കടകളില്‍ എത്തിക്കുകയാണ്. ഇതിനിടെ കടകളടച്ച് റേഷൻ വ്യാപാരികള്‍ രാപകല്‍ സമരം ആരംഭിച്ചതോടെ സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group