കുരിശു വെറും മത ചിഹ്നം മാത്രമല്ല; ശക്തമായ സമരനടപടികളുമായി മുന്നോട്ട് പോകും – KCYM തലശ്ശേരി അതിരൂപത

തലശ്ശേരി: താമരശ്ശേരി അതിരൂപതയുടെ കീഴിലുള്ള കക്കാടംപൊയിലിലാണ്  ക്രിസ്തീയ ജീവിതത്തിന്റെ ആധാരമായ വിശുദ്ധ കുരിശിനെ അപമാനിച്ചുകൊണ്ടുള്ള സാമൂഹികവിരുദ്ധരുടെ അക്രമം. വിശുദ്ധ കുരിശിനെ അപമാനിച്ച സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാൻ തലശ്ശേരി കെ.സി.വൈ.എം/എസ്.എം.വൈ.എം അതിരൂപത. വിശുദ്ധ കുരിശിനെ അവഹേളിക്കുകയും അതിനെ സോഷ്യൽ മീഡിയയിലൂടെ മനഃപൂർവം പ്രചരിപ്പിക്കുകയും ചെയ്തത് സമൂഹത്തിൽ മതസ്പർദ്ധയ്ക്ക് കരണമായിട്ടുണ്ടെന്നു അതിരൂപത വൃത്തങ്ങൾ ചൂണ്ടികാട്ടി.നാട്ടുകാരുടെ സഹായത്തോട്ടെ പിടികൂടിയ സാമൂഹ്യവിരുദ്ധരെ പോലീസിൽ ഏൽപ്പിക്കുകയാണുണ്ടായത്. വിശുദ്ധ കുരിശിനുമുകളിൽ അനാവശ്യമായ എഴുത്തുകളും ഇവർ നടത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളിൽനിന്നും വ്യക്തമായിരുന്നു. കക്കാടംപൊയിലിൽ ഇത്തരം സാമൂഹികവിരുദ്ധത ആവർത്തിക്കപെട്ടതിന്റെ സാഹചര്യത്തിലാണ് നാട്ടുകാരും ഇടവക വികാരിയും ചേർന്നു ഇവരെ പിടികൂടിയത്.
 
         ഇത്തരം സാമൂഹികവിരുദ്ധരെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാത്തപക്ഷം യുവജന സംഘടനകളുടെ നേത്ര്ത്വത്തിൽ സമരങ്ങൾ സംഘടിപ്പിക്കുമെന്നും രൂപത അറിയിച്ചു.
 സമീപകാലങ്ങളിൽ ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്ന രീതിയിൽ നിരവധിയായ കൈയേറ്റങ്ങളും അതിക്രമങ്ങളും കേരളത്തിൽ വര്ധിച്ചുവരികയാണെന്നും പ്രതികരിക്കേണ്ടത് അനിവാര്യമാണെന്നും അധികാരപ്പെട്ടവർ നിർദ്ദേശിച്ചു.പൂഞ്ഞാറിലെ പുല്ലോപാറയിൽ നടന്ന അതിക്രമവും യുവജന പ്രസ്ഥാനങ്ങൾ മുന്നോട്ട് വയ്ക്കുകയുണ്ടായി. കക്കാടംപൊയിലിൽ നടന്ന സംഭവം കേരളത്തിലെ മാധ്യമങ്ങൾ വേണ്ടവിധം പരിഗണിക്കാത്തത്‌ ആശങ്കാജനകമാണെന്നും യുവജനസംഘടനകളുടെ കാര്യക്ഷമമായ ഇടപെടൽ അത്യാവശ്യമാണെന്നും കെ.സി.വൈ.എം/എസ്.എം.വൈ.എം നേതാക്കൾ അഭിപ്രായപ്പെട്ടു. നാട്ടുകാരുടെയും