കുരിശ് ജീവന്റെ വൃക്ഷമായി മാറ്റപ്പെട്ട മരണമരം : ഫ്രാൻസിസ് മാർപാപ്പാ

ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ കുരിശിന്റെ പ്രാധാന്യത്തെ വീണ്ടും ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

വത്തിക്കാനിൽ പതിവ് പൊതുസന്ദർശന പരിപാടിയിൽ സംബന്ധിക്കാൻ എത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പ.

“കുരിശ് എല്ലാറ്റിൻറെയും അവസാനമായിട്ടാണ് ശിഷ്യന്മാരുടെ മനസ്സിൽ പതിഞ്ഞിരുന്നത്. എന്നാൽ താമസിയാതെ തന്നെ അവർ ആ കുരിശിൽ തന്നെ ഒരു പുതിയ തുടക്കം കണ്ടെത്തുമായിരുന്നു.

പ്രിയ സഹോദരീ സഹോദരന്മാരേ, ദൈവത്തിന്റെ പ്രത്യാശ തളിരിടുന്നത് അങ്ങനെയാണ്, അത് നമ്മുടെ വിഫല പ്രതീക്ഷകളുടെ തമോഗർത്തങ്ങളിൽ ജന്മം കൊള്ളുകയും പുനർജനിക്കുകയും ചെയ്യുന്നു; മറുവശത്ത്, അത് ഒരിക്കലും നിരാശപ്പെടുത്തുന്നില്ല. നാം കുരിശിനെക്കുറിച്ചുതന്നെയാണ് ചിന്തിക്കുന്നത്. പീഡനത്തിന്റെ ഏറ്റവും ഭീകരമായ ഉപകരണത്തെ ദൈവം സ്നേഹത്തിൻറെ ഏറ്റവും വലിയ അടയാളമാക്കി മാറ്റി. ജീവൻറെ വൃക്ഷമായി മാറ്റപ്പെട്ട ആ മരണമരം, ദൈവത്തിൻറെ തുടക്കം പലപ്പോഴും നമ്മുടെ ഒടുക്കത്തിൽ നിന്നാരംഭിക്കുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു”- പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group