നൈജീരിയയിലെ നരഹത്യ നിർണ്ണായക തെളിവ് കണ്ടെത്തി

അമ്പതിലധികം പേരുടെ ജീവൻ അപഹരിച്ച നൈജീരിയയിലെ ഓവോ പട്ടണത്തിലെ സെന്റ്‌ ഫ്രാന്‍സിസ് ദേവാലയത്തില്‍ നടന്ന വെടിവെപ്പിനെ സംബന്ധിച്ച നിർണ്ണായകമായ തെളിവ് പുറത്തു വിട്ടത് പോലീസ്.അക്രമണത്തിനായി തീവ്രവാദികൾ ഉപയോഗിച്ച സ്ഫോടക വസ്തുക്കളും, എ.കെ 47 തോക്കിന്റെ വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. വിശ്വാസികളായി നടിച്ച് അക്രമികളില്‍ ചിലര്‍ ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുകയും ആയുധധാരികളായ മറ്റ് അക്രമികള്‍ ദേവാലയത്തിനു ചുറ്റുമായി നിലയുറപ്പിച്ചു കൊണ്ട് വിശ്വാസികള്‍ക്കെതിരെ വെടി ഉതിര്‍ക്കുകയുമായിരുന്നുവെന്ന് ദേശീയ പോലീസിന്റെ ഔദ്യോഗിക വക്താവായ ഒലുമുയിവ അഡെജോബി വെളിപ്പെടുത്തി.അക്രമികള്‍ രക്ഷപ്പെടുവാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആക്രമണം നടത്തിയവരെ കുറിച്ചോ അവരുടെ ലക്ഷ്യത്തെ കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെ സംസ്ഥാനത്തെ പതാകകള്‍ ഒരാഴ്ചത്തേക്ക് പകുതി താഴ്ത്തിക്കെട്ടുവാന്‍ ഗവര്‍ണ്ണര്‍ അകേരെഡോലു ഉത്തരവിട്ടു. വൈസ് പ്രസിഡന്റ്, ലാഗോസ് സംസ്ഥാനത്തിലെ മുന്‍ ഗവര്‍ണര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ദേവാലയം സന്ദര്‍ശിച്ചു. പട്ടണത്തിലെ നിരവധി കടകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group