പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ ക്രൂശിത രൂപം പ്രദർശിപ്പിക്കാം: സുപ്രീം കോടതി.

റോം: ഇറ്റലിയിലെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ ക്രൂശിത രൂപം പ്രദർശിപ്പിക്കുന്നത് തുടരാൻ ഇറ്റാലിയൻ സുപ്രീം കോർട്ട് അനുമതി നൽകി.ക്ലാസ് മുറികളിൽ ക്രൂശിതരൂപം പ്രദർശിപ്പിക്കുന്നതിന് എതിരെ ഒരു ഹൈസ്‌കൂൾ അധ്യാപകൻ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഇറ്റലിയിലെ പരമോന്നത കോടതി നിർണായകമായ വിധി പ്രസ്താവിച്ചത്.ക്ലാസ് മുറികളിൽ കുരിശുരൂപം സ്ഥാപിക്കുന്നത് വിവേചനപരമായ പ്രവൃത്തിയല്ലെന്നും കോടതി പ്രസ്താവിച്ചു.ക്രൂശിതരൂപം ഇറ്റാലിയൻ പൈതൃകത്തിന്റെ ഭാഗമാണെന്നും കുരിശും ക്രിസ്തുവിന്റെ പീഡാനുഭവവും മാനുഷികാന്തസ്, സമാധാനം, സാഹോദര്യം, ഐക്യം തുടങ്ങിയ ആഗോള മൂല്യങ്ങളെ പ്രദാനം ചെയ്യുന്നതാണെന്നും, 65 പേജുള്ള വിധി പ്രസ്താവത്തിൽ കോടതി ചൂണ്ടിക്കാട്ടി. ക്രൂശിതരൂപം യാതൊരു ആശയങ്ങളും അടിച്ചേൽപ്പിക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ചിരുന്ന് ജനാധിപത്യപരമായി തീരുമാനിക്കുന്നിടത്തോളം മതചിഹ്‌നങ്ങൾ ക്ലാസ് മുറികളിൽ പ്രദർപ്പിക്കാമെന്നും വ്യക്തമാക്കി..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group