ന്യൂനപക്ഷ പീഡനത്തിന്റെ ഞെട്ടിക്കുന്ന വാർത്തയാണ് വീണ്ടും പാകിസ്താനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഇത്തവണ പീഡനത്തിന് ഇരയായത് 13 വയസ്സുകാരി ക്രിസ്ത്യൻ പെൺകുട്ടി.
പാക് പഞ്ചാബിലെ ഗുജ്രന്‍വാല പ്രദേശത്താണ് സംഭവം, ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തിയ വിവാഹം കഴിക്കുകയും പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്നാണ് പുതിയ റിപ്പോർട്ട്. പെൺകുട്ടിയുടെ
മാതാപിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വോയിസ് ഓഫ് പാകിസ്താന്‍ മൈനോരിറ്റിയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറംലോകമറിയുന്നത്.
തന്റെ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തണ് സദ്ദാം എന്നയാൾ പെൺകുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോകുന്നത് വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം ജോലിക്ക് പോകാൻ നിർബന്ധിതയായ പെൺകുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചുചെന്ന മാതാപിതാക്കൾക്ക് പെണ്‍കുട്ടി മതം മാറിയെന്നും സദ്ദാമിനെ വിവാഹം കഴിച്ചു എന്നുമാണ് അറിയാൻ സാധിച്ചത്. മാതാപിതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല . കോടതി പെണ്‍കുട്ടിയെ സദ്ദാമിന്റെ കൂടെ വിട്ടയച്ചുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
അവള്‍ പോയശേഷം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അറിയില്ലെന്നും പിതാവ് കണ്ണീരോടെ വീഡിയോയില്‍ പറയുന്നു.
പാകിസ്ഥാനില്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ കടുത്ത വിവേചനവും പീഡനവുമാണ് അനുഭവിക്കുന്നത്.
ഇത്തരം വിഷയങ്ങളിൽ ഭരണകൂടം കാണിക്കുന്ന അനാസ്ഥ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതം ദുരിതപൂർണമാക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group