പരീക്ഷണ ഘട്ടങ്ങളില്‍ നിലവിളിച്ചു പ്രാർത്ഥിക്കുക : ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഞായറാഴ്ച്ച വത്തിക്കാന്‍ സ്‌ക്വയറില്‍ കൂടിയ വിശ്വാസികളെ ത്രികാല പ്രാര്‍ത്ഥനാവേളയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.കാറ്റും തിരമാലയും ആഞ്ഞടിച്ചപ്പോൾ ഈശോയുടെ ശിഷ്യന്മാർ ഭയചകിതരായതുപോലെ, ജീവിതപരീക്ഷണങ്ങളുടെ നടുവിൽ നാമും ഭയപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിലവിളിയോടെ നാം കർത്താവിനെ വിളിക്കും. എന്നാൽ, അവിടുന്ന് മറുപടി നൽകാത്തതായി തോന്നുമ്പോൾ ആ പ്രതിസന്ധിയിൽ മുങ്ങിത്താണ് മരിക്കാൻ പോകുന്നതുപോലെ നമുക്കു തോന്നാം. എന്നാൽ, ഈശോ അവിടെതന്നെയുണ്ടെന്ന ഏറ്റവും പ്രധാനമായ സത്യം നാം മനസിലാക്കാതെ പോകരുത്.അവിടുന്ന് നമ്മുടെ സങ്കടം കാണുന്നില്ലെന്ന് തോന്നിയാലും എല്ലാം മനസിലാക്കുന്ന ദൈവമാണ് അവിടുന്ന്. ചിലപ്പോൾ വിശ്വാസം പരീക്ഷിക്കപ്പെടുന്ന ഘട്ടമാകാം അത്. കർത്താവ് എല്ലായ്‌പ്പോഴും അവിടെയുണ്ട്. നമ്മുടെ ആവശ്യങ്ങളിലേക്ക് അവിടുത്തെ ക്ഷണിക്കാനും അതിൽ ഇടപെടാനും നമ്മുടെ ജീവിതാനുഭവങ്ങളുടെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കപ്പെടാനും അവിടുന്ന് ആഗ്രഹിക്കുന്നു. നാം ദൈവത്തിൽ വിശ്വസിക്കുക മാത്രമല്ല, അവിടുത്തോടൊപ്പം ആയിരുന്നുകൊണ്ട് അവിടുത്തോട് പ്രാർത്ഥിക്കണം.നമ്മുടെ പ്രശ്‌നങ്ങളിലേക്കുതന്നെ നോക്കിക്കൊണ്ടിരിക്കാതെ ജീവിതത്തിലെ കൊടുങ്കാറ്റിലും പരീക്ഷണങ്ങളിലും നാം ദൈവസാന്നിധ്യം തേടണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തെക്കുറിച്ചും നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കുറിച്ചും നാം അവിടുത്തോട് പറയണം. ശിഷ്യന്മാർ ഉണർന്നിരുന്നതും അവിടുത്തോട് സംസാരിക്കുന്നതും നാം പിന്തുടരേണ്ട സമീപനമാണ്. നമുക്ക് സ്വയം സഞ്ചരിക്കാനാവില്ല എന്ന് ബോധ്യപ്പെടാൻ ഈ വിശ്വാസം സഹായിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group