ക്യൂബ : കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെതിരെ പ്രതിഷേധം ശക്തമാകുന്ന ക്യൂബയിൽ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്യൂബൻ- അമേരിക്കൻ ബിഷപ്പുമാർ.
മനുഷ്യാവകാശങ്ങൾ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്യൂബയിൽ നടക്കുന്ന സമരങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് നാല് ബിഷപ്പുമാർ ഒപ്പിട്ട
പ്രസ്താവന ഇറക്കി.
ഫിലാഡൽഫിയയിലെ ആർച്ച് ബിഷപ്പ് നെൽസൺ പെരസ്, സെന്റ് അഗസ്റ്റിനിലെ ബിഷപ്പ് ഫെലിപ്പ് എസ്റ്റീവസ്, ബിഷപ്പ് മാനുവൽ ക്രൂസ്, നെവാർക്കിന്റെ സഹായ ബിഷപ്പ്; ഒക്ടാവിയോ സിസ്‌നോറോസ്, ബ്രൂക്ലിനിലെ സഹായ ബിഷപ്പ് എമെറിറ്റസ് തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പിട്ടു.
അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുന്ന ക്യൂബൻ ജനതയോടുള്ള ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു കൊണ്ടാണ് ബിഷപ്പുമാരുടെ പ്രസ്താവന.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group