ക്രൈസ്തവരുടെ മത വിശ്വാസത്തെയും, മത സ്വാതന്ത്ര്യത്തെയും തകർക്കുവാനുള്ള ശ്രമമാണു “കക്കുകളി’ നാടകം സംഘടിപ്പിക്കുന്നതിലൂടെ സംഘാടകർ ഉദ്ദേശിക്കുന്ന തെന്ന് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസിസമൂഹത്തെ അപകീർത്തിപ്പെടുത്താൻ ആർക്കും അവകാശമില്ല.
ക്രൈസ്തവ വിശ്വാസികളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നാടകം അവസാനിപ്പിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബിഷപ് പറഞ്ഞു.
ക്രൈസ്തവ സന്യാസത്തെയും കത്തോലിക്കാ സമുദായത്തെയും അപകീർത്തിപ്പെടുത്തുന്ന “കക്കുകളി’ നാടകത്തിനെതിരേ എടച്ചേരിയിൽ നടന്ന വിശ്വാസികളുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
എടച്ചേരി വേങ്ങോളി ബിമൽ സാംസ്കാരിക ഗ്രാമം സംഘടിപ്പിച്ച കക്കുകളി നാടകത്തിനെതിരേയാണു താമരശേരി രൂപതയുടെ നേതൃത്വത്തിൽ ക്രൈസ്തവ വിശ്വാസികൾ പ്രതിഷേധമുയർത്തിയത്.
എകെസിസി ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, സീറോ മലബാർ സഭ പിആർഒ ഡോ. ചാക്കോ കാളംപറമ്പിൽ, കെസിവൈഎം പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ, ജോമോൻ മതിലകം, ജെസിൻ കരപ്പയിൽ, സിസ്റ്റർ മെൽവിൻ എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group