വൈദ്യുതി നിരക്ക് വര്‍ധനക്ക് നിലവില്‍ തീരുമാനമില്ല : മന്ത്രി

പാലക്കാട്: വൈദ്യുതി നിരക്ക് വര്‍ധനക്ക് നിലവില്‍ തീരുമാനമില്ലെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി. വൈദ്യുതി നിയന്ത്രണത്തിനും തീരുമാനമില്ല.

ഡാമുകളില്‍ ജലം കുറവാണ്. മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യം വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. നാളെ വൈദ്യുതി ബോര്‍ഡ് യോഗം ചേര്‍ന്ന് വിശദമായി ചര്‍ച്ച ചെയ്യും. കഴിഞ്ഞ തവണ 1000 കോടിയുടെ ഇലക്‌ട്രിസിറ്റി നമ്മള്‍ വിറ്റതാണ്. ഇത്തവണ ഡാമുകളില്‍ വെള്ളമില്ല. ഇപ്പോള്‍ ഒരു ദിവസം 10 – 15 കോടിക്കാണ് വാങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി ക്ഷാമത്തെത്തുടര്‍ന്ന് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉയര്‍ന്ന നിരക്ക് നല്‍കി വൈദ്യുതി വാങ്ങുമ്ബോള്‍ സംസ്ഥാനത്തെ നിരക്ക് കൂട്ടേണ്ടിവരുമെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ മഴ കുറഞ്ഞതിനാല്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സംസ്ഥാനം നേരിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group